മഴക്കെടുതിയിൽ പൊറുതി മുട്ടിയ ജനതയെ കൈവിടില്ലെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു ആശ്വാസ വാർത്ത കൂടി തേടിയെത്തുകയാണ്. ഈ മാസത്തെ ശമ്പളം നേരത്തേ നൽകാൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് നിർദേശം നൽകി.
ശമ്പളം ഏപ്രിൽ 23ന് നൽകാനാണ് നിർദ്ദേശം. സർക്കാർ ജീവനക്കാർ, സൈനികർ, വിമുക്ത ഭടന്മാർ, സാമൂഹ്യ സുരക്ഷ സ്കീമിൽ ഉള്ളവർ എന്നിവർക്ക് നേരത്തേ വേതനം ലഭിക്കും.
അതേസമയം മഴക്കെടുതികളിൽ നിന്ന് ജനത്തെ സഹായിക്കാൻ നിരവധി പദ്ധതികൾ ദുബായ് നടപ്പാക്കുന്നുണ്ട്. താമസ സ്ഥലങ്ങളും കെട്ടിടങ്ങളും സൗജന്യമായി അറ്റകുറ്റപ്പണി നടത്തി നൽകാൻ റിയൽ എസ്റ്റേറ്റ്, കെട്ടിടം ഉടമകൾക്ക് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് നിർദേശം നൽകി.