യുഎഇയിലെ സ്കൂളുകൾ മധ്യവേനല്‍ അവധിയുടെ ഭാഗമായി വെളളിയാഴ്ച അടയ്ക്കും. ജൂലൈ രണ്ട് മുതല്‍ ഓഗസ്റ്റ് 28 വരെയാണ് മധ്യവേനലവധി. രണ്ടുമാസത്തെ അവധിയ്ക്ക് ശേഷം ഓഗസ്റ്റ് 29 നാണ് സ്കൂളുകൾ വീണ്ടും തുറക്കുക.
അതേസമയം ഏഷ്യന്‍ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളില്‍ പലതിലും വാര്‍ഷിക പരീക്ഷ കഴിഞ്ഞ് നേരത്തേതന്നെ അവധി ആരംഭിച്ചിരുന്നു. ഏഷ്യന്‍ സിലബസ് പ്രകാരമുളള സ്കൂളുകൾ അധ്യയന വര്‍ഷത്തിന്‍റെ ആദ്യ പാദമാണ് പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ യുഎഇ പാഠ്യപദ്ധതി പ്രകാരമുളള സ്കൂളുകൾക്കും, ഏഷ്യന്‍ ഇതര പാഠ്യപദ്ധതി തുടരുന്നവര്‍ക്കും സ്കൂൾ തുറക്കുന്നതോടെ പുതിയ അധ്യയന വര്‍ഷമാകും ആരംഭിക്കുക.
അധ്യാപകര്‍ക്കും വിദ്യാലയങ്ങളിലെ ഇതര ജീവനക്കാര്‍ക്കും 45 ദിവസത്തെ അവധി മാത്രമേ ലഭ്യമാവുകയുളളൂ. സ്കൂൾ തുറക്കുന്നതിനും ഒരാഴ്ച മുമ്പ് ഇത്തരക്കാര്‍ ജോലിക്ക് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. അതേസമയം അവധിക്കാലത്ത് കുട്ടികൾ വീട്ടിലിരുന്ന് പൂര്‍ത്തിയാക്കേണ്ട നിരവധി പ്രവര്‍ത്തനങ്ങൾ അധ്യാപകര്‍ ഏല്‍പ്പിച്ചിട്ടുണ്ട്.
മലയാളികൾ ഉൾപ്പെടെ പ്രവാസികൾ അവധിക്കാലത്ത് കുട്ടികളുമായി കുടുംബ സമേതം നാട്ടിലേക്ക് പോകാനുളള തയ്യാറെടുപ്പിലാണ്. കോവിഡ് നിയന്ത്രണങ്ങളും യാത്രാവിലക്കുകളും നിലനിന്നിരുന്നതിനാല്‍ കഴിഞ്ഞ രണ്ടു വര്‍ഷവും നാട്ടിലേക്ക് പോകാന്‍ കഴിയാത്തവരാണ് ഇക്കുറി യാത്ര ചെയ്യുന്ന ഭൂരിപക്ഷവും.