ഫെബ്രുവരി 28 മുതൽ മാർച്ച് 1 വരെയുള്ള ദിവസങ്ങളിൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം). വരും ദിവസങ്ങളിൽ താപനില കുറയാനും ഈർപ്പമുള്ള കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. ഞായർ, തിങ്കൾ ദിവസങ്ങളിൽ രാജ്യത്ത് മഴയെത്തുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. പല ഭാഗങ്ങളിലും പൊടിക്കാറ്റും മൂടൽമഞ്ഞും റിപ്പോർട്ട് ചെയ്തു.
പൊതുവെ നേരിയതോ മിതമായതോ ആയ മഴയ്ക്കും ചില പ്രദേശങ്ങളിൽ പ്രത്യേകിച്ച് വടക്ക്, കിഴക്ക്, തെക്കൻ പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. രാജ്യത്തിൻ്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ശക്തമായ കാറ്റും ഉണ്ടായേക്കും.
ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈനിലെ ചില ഭാഗങ്ങൾ, റാസൽഖൈമ എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിൽ ചെറിയ മഴയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. ഹത്തയിൽ തിങ്കളാഴ്ച പുലർച്ചെ ഭേദപ്പെട്ട മഴ ലഭിച്ചു. മഴയുടെ സാഹചര്യത്തിൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിൽ ആവശ്യപ്പെട്ടിരുന്നു.