ഹ്യൂമൻ റിസോഴ്സ് ആന്റ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിൻ്റെ (മൊഹ്രെ) പ്ലാറ്റ്ഫോമുകളിൽ പ്രവേശിക്കുന്നവർക്ക് യുഎഇ പാസ് നിർബന്ധമാക്കി. ഒക്ടോബർ 18 മുതൽ മൊഹ്രെ പ്ലാറ്റ്ഫോമുകളിൽ പ്രവേശിക്കാൻ യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യണമെന്നാണ് നിർദേശം.
യുഎഇ പാസ് താമസക്കാർക്കും പൗരന്മാർക്കുമുള്ള രാജ്യത്തിൻ്റെ ഔദ്യോഗിക ഡിജിറ്റൽ ഐഡൻ്റിറ്റിയാണ്. യുഎഇയിലുടനീളമുള്ള മറ്റ് സ്ഥാപനങ്ങളെ പോലെ മൊഹ്രെയും അതിൻ്റെ വെബ്സൈറ്റ്, ആപ്പ്, മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ ജനങ്ങൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നുണ്ട്.