അപകടത്തിൽപ്പെട്ടവർക്ക് രക്ഷകയായി ഡോക്ടർ: ആദരവുമായി അജ്മാൻ പോലീസ്

Date:

Share post:

വാഹനാപകടത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച ഓഫ് ഡ്യൂട്ടി ഡോക്ടറെ ആദരിച്ച് അജ്മാൻ പോലീസ്. അജ്മാൻ എമിറേറ്റിലെ മസ്ഫൂട്ട് ഏരിയയിൽ വച്ച് ഡോക്ടർ നൂർ സബാഹ് നസീർ വാഹനം ഓടിക്കുമ്പോൾ മുന്നിൽ ഒരു അപകടം ശ്രദ്ധയിൽപ്പെട്ടു.

ഉടൻ തന്നെ തൻ്റെ വാഹനം പാർക്ക് ചെയ്ത് അപകടസ്ഥലത്തേക്ക് എത്തുകയും പരിക്കേറ്റവരെ പരിശോധിക്കുകയും ദേശീയ ആംബുലൻസ് എത്തുന്നതുവരെ അവർക്ക് പ്രഥമശുശ്രൂഷ നൽകുകയും ചെയ്തു. ഡോക്ടർ നൂർ സബാഹിന്റെ പെട്ടെന്നുള്ള ശുശ്രൂഷമൂലം പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചു. വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെടുക്കാനും അവർ സഹായിച്ചു.

അജ്മാൻ പോലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്‌മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനൻ്റ് റാഷിദ് ഹമീദ് ബിൻ ഹിന്ദി, ഡോ. നൂരിൻ്റെ കർത്തവ്യബോധത്തെയും സമൂഹത്തോടുള്ള സേവനത്തെയും പ്രശംസിച്ചുകൊണ്ട് പ്രശംസാപത്രം നൽകി. രാജ്യത്തോടും ജനങ്ങളോടുമുള്ള ദേശീയവും ധാർമ്മികവുമായ കടമയാണ് താൻ ചെയ്തതെന്ന് ഡോ നൂർ നസീർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....