യുഎഇയില്‍ മൂന്ന് മാസം നീണ്ടുനിന്ന ഉച്ചവിശ്രമ നിയമം അവസാനിച്ചു. ജൂൺ 15ന് ആരംഭിച്ച മധ്യാഹ്ന വിശ്രമമാണ് വ്യാഴാഴ്ച പൂര്‍ത്തിയായത്. ഇനിമുതല്‍ പുറംജോലി ചെയ്യുന്നവര്‍ക്ക് സാധാരണ നിലയില്‍ ജോലിചെയ്യാം. ഉച്ചയ്ക്ക് 12.30 മുതല്‍ 3 മണി വരെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണമാണ് നീക്കിയത്.
തുടര്‍ച്ചായ 18-ാമത്തെ വര്‍ഷമാണ് യുഎഇയില്‍ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. ഈ വര്‍ഷം 99 ശതമാനം കമ്പനികളും നിയമം പാലിച്ചെന്ന് അധികൃതര്‍ വിലയിരുത്തി. ഇതിനിടെ അരലക്ഷത്തിലധികം പരിശോധനകൾ നടത്തിയെന്നും മാവന വിഭവ ശേഷി- സ്വദേശി വത്കരണ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. നിയമലംഘകരില്‍നിന്ന് 5000 ദിര്‍ഹം മുതല്‍ 50000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന മുന്നറിയിപ്പുകളും ഉണ്ടായിരുന്നു.
വേനല്‍ക്കാലത്ത് തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഉച്ച വിശ്രമ നിയമം നടപ്പാക്കുന്നത് ചൂടേറിയ സമയത്തെ അപകടങ്ങൾ, നിര്‍ജലീകരണം തുടങ്ങി വിവിധ ഘടകങ്ങൾ കണക്കിലെടുക്കാണ് ജോലി സമയം ക്രമീകരിക്കുന്നത്.