യുഎഇ ഏറെ നാളായി കാത്തിരുന്ന വിസ്മയം സഫലമായി. 100,000 മരങ്ങളുള്ള യുഎഇയിലെ ഏറ്റവും പുതിയ ആകർഷണം കൽബയിലെ ‘ഹാംഗിംഗ് ഗാർഡൻസ് ‘ ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. സമുദ്രനിരപ്പിൽ നിന്ന് 281 മീറ്റർ ഉയരത്തിൽ 1.6 മില്യൺ ചതുരശ്ര അടി വിസ്‌തൃതിയിൽ പരന്നുകിടക്കുന്ന പൂന്തോട്ടമാണിത്. കൽബ-ഷാർജ റോഡിലെ പുതിയ ടൂറിസം സ്പോട്ട് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഉദ്ഘാടനം ചെയ്തത്.
പൂന്തോട്ടത്തിന്റെ ആകെ വിസ്തീർണ്ണം ഏകദേശം 15 ഹെക്ടറാണ്. ഷെയ്ഖ് ഡോ സുൽത്താൻ വെള്ളിയാഴ്ച പൂന്തോട്ടത്തിൽ പര്യടനം നടത്തുകയും പ്രാദേശിക കുട്ടികൾ അവതരിപ്പിച്ച ഗാനമേളയ്ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു. മാത്രമല്ല, പാർക്കിന് നടുവിലായി പണികഴിപ്പിച്ച 215 പേർക്ക് ഇരിക്കാവുന്ന ഗാർഡനിലെ സെൻട്രൽ റസ്റ്റോറന്റ് സന്ദർശിക്കുകയും ചെയ്‌തു. റസ്റ്റോറന്റ് ഒരു ക്ലാസിക് അർദ്ധവൃത്താകൃതിയിലുള്ള വാസ്തുവിദ്യാ രൂപകൽപ്പനയും പൂന്തോട്ടങ്ങളുടെയും വെള്ളച്ചാട്ടത്തിന്റെയും കാഴ്ചകൾ പ്രദാനം ചെയ്യുന്നതുമാണ്. ഇനി യുഎഇ യിലെ ജനങ്ങൾക്ക് ഹാംഗിംഗ് ഗാർഡൻസിലൂടെ സുന്ദരമായ നിമിഷങ്ങൾ ചിലവഴിക്കാം.