യുഎഇ യിലെ സാമ്പത്തിക മന്ത്രാലയത്തിൻ്റെ ഡിജിറ്റൽ സേവനങ്ങൾ എട്ട് മണിക്കൂർ തടസ്സപ്പെടുമെന്ന് അറിയിപ്പ്. ഓൺലൈൻ സൈറ്റ് പരിഷ്കരണത്തിൻ്റെ ഭാഗമായാണ് എട്ട് മണിക്കൂർ നിയന്ത്രണം.സേവനങ്ങൾ വികസിപ്പിക്കുന്ന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് താൽക്കാലിക തടസ്സം നേരിടുക.
മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം പൊതുജനങ്ങളെ അറിയിച്ചത്. മാർച്ച് 11 ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ മാർച്ച് 12 ഞായറാഴ്ച പുലർച്ചെ 12 മണി വരെയാണ് ഓൺലൈൻ സേവനങ്ങൾ നിർത്തിവയക്ക്കുകയെന്നും വെബ് സൈറ്റിൽ പറയുന്നു.
വ്യക്തിഗത, കോർപ്പറേറ്റ് ഉപഭോക്താക്കൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സാമ്പത്തിക മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് വഴി ഡിജിറ്റൽ സേവനങ്ങൾ നൽകുന്നുണ്ട്.നിരവധി അപേക്ഷകൾ സമർപ്പിക്കുന്നതിനും ഫീസ് കെട്ടിവയ്ക്കുന്നതിനും സാമ്പത്തിക മന്ത്രാലയം ഓൺ ലൈൻ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ കൂടുതൽ സേവന പ്രക്രിയകൾ വേഗത്തിലും ലളിതവുമായി ലഭ്യമാക്കാനാണ് മന്ത്രാലയത്തിൻ്റെ നീക്കമെന്ന് അധികൃതർ സൂചിപ്പിച്ചു.