വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം മെച്ചപ്പോടുത്താനൊരുങ്ങി യുഎഇ. സുരക്ഷിതവും ഏകീകൃതവും ഘടനാപരവുമായ ശേഷി ഉറപ്പാക്കുന്നതുമായ പ്രവര്‍ത്തനങ്ങൾക്ക് അബുദാബിയിലെ ഗുണനിലവാരം ഉറപ്പാക്കല്‍ സമിതി അംഗീകാരം നല്‍കി. മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തനങ്ങൾ. പദ്ധതിയുടെ നവീകരണം സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങക്കും സമിതി അംഗീകാരം നല്‍കി.
വെളളക്കെട്ടുകൾ ഒഴിവാക്കുക, നീരൊഴുക്ക് വര്‍ദ്ധിപ്പിക്കുക, തടസ്സങ്ങൾ നീക്കുക തുടങ്ങി ഡ്രൈയിനേജ് സംവിധാനങ്ങളുെട കാര്യക്ഷമത ഉയര്‍ത്തുകയാണ് ലക്ഷ്യം. നിലവാരം ഉയര്‍ത്തുകയും പദ്ധതിയുടെ പ്രവർത്തന ചെലവ് കുറയ്ക്കുകയും പ്രധാന ഘടകങ്ങളാണ്. ഇതര വികസനപ്രവര്‍ത്തനങ്ങളും നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട് തടസ്സങ്ങൾ ഒഴിവാക്കുകയും ഡ്രൈയിനേജ് ശ്യംഖലയുമായി ഏകോപിപ്പിക്കുകയും ചെയ്യുന്നത് ഫലപ്രദമാകുമെന്നാണ് വിലയിരുത്തല്‍.
അന്താരാഷ്ട്ര നിലവാരമുളള ഡ്രൈയിനേജ് സംവിധാനമൊരുക്കാനാണ് നീക്കം
ഊർജ വകുപ്പ്, അബുദാബി പരിസ്ഥിതി ഏജൻസി, അബുദാബി വേസ്റ്റ് മാനേജ്‌മെന്റ്, സ്വീവറേജ് സർവീസസ് കമ്പനികൾ, എന്നിവയും പുതുക്കിയ മാർഗരേഖ നടപ്പാക്കുന്നതിന് പിന്തുണ നല്‍കും. മഴവെള്ള ഡ്രെയിനേജ് ശൃംഖലകൾ രൂപകൽപ്പന ചെയ്യുന്നതിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യയും കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചുള്ള സമീപകാല പഠനവും കണക്കിലെടുത്താണ് മാർഗരേഖ പുതുക്കിയതെന്ന് ക്വാളിറ്റി ആന്‍റ് കണ്‍ഫര്‍മേറ്ററി സ്പെസിഫിക്കേഷൻ സർവീസസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ സെയ്ഫ് അൽ ബക്രി പറഞ്ഞു. 2017ല്‍ പദ്ധതിയ്ക്ക് തുടക്കമിട്ടിരുന്നെങ്കിലും മാര്‍ഗനിര്‍ദ്ദേശങ്ങൾ പുതുക്കുകയായിരുന്നു.
കൃത്യമായ ഡാറ്റയുടെയും വർഷങ്ങളായി നടത്തിയ പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദ്ദേശങ്ങൾ പുതുക്കിയതെന്ന് അബുദാബി മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പിലെ ഇൻഫ്രാസ്ട്രക്ചർ റെഗുലേഷൻ ആൻഡ് ഓപ്പറേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഖോലൂദ് അൽ മർസൂഖിയും വ്യക്തമാക്കി. ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ഗതാഗതം സുഗമാമാകുന്നതിനും വാണിജ്യ തൊഴില്‍ രംഗങ്ങളിലെ സുരക്ഷിതത്വത്തിനും പദ്ധതിയുടെ വിപുലീകരണം ഗുണം ചെയ്യും.