മയക്കുമരുന്ന് പരിശോധനയ്ക്ക് സാമ്പിൾ നൽകാൻ വിസമ്മതിച്ചതിന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ പിഴയും തടവും പ്രഖ്യാപിച്ചു.
മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയുടെ പരിശോധനയ്ക്കായി സാമ്പിൾ നൽകാൻ വിസമ്മതിക്കുന്നവർക്ക് രണ്ട് വർഷത്തിൽ കുറയാത്ത തടവ് ശിക്ഷ ലഭിക്കും. കൂടാതെ, ഇതിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന വ്യക്തികൾക്ക് 100,000 ദിർഹം പിഴയും ചുമത്തും.
ആവശ്യമായ പരിശോധനാ സാമ്പിൾ എടുക്കാൻ പബ്ലിക് പ്രോസിക്യൂഷൻ അധികാരപ്പെടുത്തിയിട്ടുള്ളവരും യാതൊരു ന്യായീകരണവുമില്ലാതെ അത് ലംഘിക്കുന്നവരും മുകളിൽ പറഞ്ഞ ശിക്ഷകൾ അനുഭവിക്കേണ്ടിവരും.