കോവിഡ് -19 മുൻകരുതൽ നടപടികൾ ലംഘിച്ചതിന് ചുമത്തിയ പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് യുഎഇ.ദേശീയ പ്രതിസന്ധി, അടിയന്തര, ദുരന്ത നിവാരണ അതോറിറ്റി (എൻസിഇഎംഎ)യാണ് ഇളവ് പ്രഖ്യാപിച്ചത്.
പിഴ അടയ്ക്കേണ്ട താമസക്കാർക്ക് രണ്ട് മാസത്തേക്ക് 50% കിഴിവ് ലഭിക്കും. മാർച്ച് 15 ബുധനാഴ്ച മുതൽ ഇളവ് ബാധകമാകുമെന്നും അതോറിറ്റി അറിയിച്ചു.
കോവിഡ് കാലത്ത് മാസ്ക് ധരിക്കുന്നതും, സാമൂഹ്യ അകലം പാലിക്കുന്നതും ഉൾപ്പെടെ നിരവധി മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിരുന്നു.ഈ നിബന്ധനകൾ പാലിക്കാത്തവർക്കാണ് പിഴ ചുമത്തിയിരുന്നത്.