യുഎഇയിൽ പൊതുമാപ്പ് ആരംഭിക്കാൻ ഇനി രണ്ട് ദിവസം മാത്രം; ആർക്കൊക്കെ അപേക്ഷിക്കാം? എങ്ങനെ അപേക്ഷ സമർപ്പിക്കാം?

Date:

Share post:

യുഎഇയിൽ സെപ്റ്റംബർ ഒന്ന് (ഞായർ) മുതൽ രണ്ട് മാസത്തേയ്ക്ക് പൊതുമാപ്പ് ആരംഭിക്കുകയാണ്. നിയമലംഘകർക്ക് നടപടികൾ പൂർത്തിയാക്കി താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യാനുള്ള അവസരമാണ് അധികൃതർ ഒരുക്കുന്നത്. അപേക്ഷകർക്കായി വിവിധ എമിറേറ്റുകളിൽ വിപുലമായ സൗകര്യങ്ങളാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, പോർട്‌സ് സെക്യൂരിറ്റി (ഐസിപി) അധികൃതർ ഒരുക്കിയിരിക്കുന്നത്.

പൊതുമാപ്പിന് ആർക്കൊക്കെ അപേക്ഷിക്കാം
താമസ, സന്ദർശക വിസ കാലാവധി തീർന്നശേഷവും അനധികൃതമായി യുഎഇയിൽ താമസിക്കുന്നവർക്കുമാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ സാധിക്കുക. അതോടൊപ്പം രേഖകൾ കാലഹരണപ്പെട്ടവർ, സ്പോൺസറിൽ നിന്ന് ഒളിച്ചോടിയവർ, യുഎഇയിൽ ജനിച്ചവരും താമസ വിസയ്ക്ക് അപേക്ഷിക്കാത്തവരുമായ കുട്ടികൾ എന്നിവർക്കും പൊതുമാപ്പിന് അപേക്ഷിക്കാം.

പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിടുന്നവർക്ക് പുതിയ വിസയിൽ രാജ്യത്തേയ്ക്ക് തിരിച്ചുവരാൻ സാധിക്കും. രേഖകൾ ശരിയാക്കി പുതിയ വിസയിലേക്ക് മാറാനുള്ള അവസരമാണ് ലഭിക്കുക. പിഴ കുടിശിക വിട്ടുനൽകുന്നതിനൊപ്പം പ്രവേശന വിലക്കുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.

പൊതുമാപ്പിന് അപേക്ഷ നൽകാനുള്ള കേന്ദ്രങ്ങൾ
• അബുദാബി, അൽദഫ്റ, സുവൈഹാൻ, അൽമഖ, അൽഷഹാമ എന്നിവിടങ്ങളിലെ ഐസിപി സെൻ്ററുകളിൽ അപേക്ഷിക്കാം.
•ദുബായിൽ വിവിധ കേന്ദ്രങ്ങളിലുള്ള ആമർ സേവന കേന്ദ്രങ്ങളിലും അവീറിലെ എമിഗ്രേഷൻ സെൻ്ററിലും അപേക്ഷിക്കണം.
• ഷാർജ, അജ്‌മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലെ നിയമലംഘകർ അതത് സ്ഥലങ്ങളിലെ ഐസിപി കേന്ദ്രങ്ങളെ സമീപിക്കണം.

പൊതുമാപ്പിന് എങ്ങനെ അപേക്ഷ സമർപ്പിക്കാം
പൊതുമാപ്പ് അപേക്ഷയ്ക്ക് ഫീസ് ഈടാക്കില്ല. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് അപേക്ഷ സ്വീകരിക്കുക. സാധുതയുള്ള പാസ്പോർട്ടുള്ളവർ പാസ്പോർട്ട് അല്ലെങ്കിൽ എമർജൻസി എക്സിറ്റ് (ഔട്ട്പാസ്), നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് എന്നിവയുമായി മുകളിലത്തെ കേന്ദ്രങ്ങളിൽ എത്തിയാൽ നടപടി പൂർത്തിയാക്കി രാജ്യം വിടാനോ പുതിയ വിസയിലേക്ക് മാറാനോ സാധിക്കും.

പാസ്പോർട്ട് കാലഹരണപ്പെട്ടതാണെങ്കിൽ എംബസി/ കോൺസുലേറ്റ് മുഖേന പുതുക്കുകയോ തത്ക്കാൽ പാസ്പോർട്ട് എടുക്കുകയോ ചെയ്‌താലേ പൊതുമാപ്പ് ഉപയോഗപ്പെടുത്താനാകൂ.

പാസ്പോർട്ട് നഷ്‌ടപ്പെട്ടവർ ദേശീയത തെളിയിക്കുന്ന രേഖയുടെ പകർപ്പ് (റേഷൻ കാർഡ്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്) തുടങ്ങി ഏതെങ്കിലും ഒരു രേഖയുടെ പകർപ്പ് എംബസിയിൽ ഹാജരാക്കി സ്ഥിരീകരിച്ച ശേഷം സേവന കേന്ദ്രമായ ബിഎൽഎസ് വഴി എമർജൻസി എക്സിറ്റിന് (ഔട്‌പാസ്) അപേക്ഷിക്കണം.

പൊതുമാപ്പ് അപേക്ഷകർക്ക് ലഭിക്കുന്ന ഇളവുകൾ
പൊതുമാപ്പ് അപേക്ഷകർക്ക് അനധികൃതമായി താമസിച്ചവർക്കുള്ള തടവിന് പുറമെ വിവിധ പിഴകളിൽ ഇളവുകളും ലഭിക്കും. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നതിന് ലഭിച്ച പിഴ, എസ്‌റ്റാബ്ലിഷ്മെൻ്റ് കാർഡ് പിഴ, തിരിച്ചറിയൽ കാർഡ് പിഴ, മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന് തൊഴിൽ കരാർ നൽകാത്തതിനുള്ള പിഴ, പുതുക്കിയ തൊഴിൽ കരാർ നൽകാത്തതിനുള്ള പിഴ എന്നിവയിലാണ് ഇളവ് ലഭിക്കുക.

വിസ കാലാവധി കഴിഞ്ഞ ശേഷവും യുഎഇയിൽ താമസിക്കുന്നവർക്ക് ദിവസം ഒന്നിന് 50 ദിർഹം വീതമാണ് പിഴ ഈടാക്കുന്നത്. പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവർക്ക് ഈ പിഴ നൽകേണ്ട ആവശ്യമില്ല.

പൊതുമാപ്പിൽ ഇളവുകൾ ലഭിക്കാത്തവർ
പൊതുമാപ്പിൽ നിയമലംഘകരായ എല്ലാവർക്കും ഇളവുകൾ ലഭിക്കുകയില്ല. പൊതുമാപ്പ് തുടങ്ങുന്ന സെപ്റ്റംബർ ഒന്നിന് ശേഷം വിസ കാലാവധി തീരുന്നവർ, ഒളിച്ചോടിയവർ, വിവിധ നിയമലംഘനങ്ങൾക്ക് യുഎഇ ഉൾപ്പെടെ ജിസിസി രാജ്യങ്ങൾ നാടുകടത്തപ്പെട്ടവർ, നുഴഞ്ഞുകയറ്റക്കാർ എന്നിവർക്കാണ് മാപ്പിന് അർഹതയില്ലാത്തത്.

പൊതുമാപ്പിനുള്ള കാലാവധി തീർന്ന ശേഷവും രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുക. നവംബർ ഒന്ന് മുതൽ നിയമലംഘകർക്കായി കർശനമായ പരിശോധനകളാണ് നടത്തുക. പിടിക്കപ്പെടുന്നവർക്ക് തടവും പിഴയും നാടുകടത്തലും ഉൾപ്പെടെയുള്ള ശിക്ഷകളാണ് ലഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....