ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകാത്തതിന്റെ പേരിൽ ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസിയുടെ രണ്ട് ശാഖകൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അടച്ചുപൂട്ടി. ജഅലൻ ബനി ബു അലി, ജഅലാൻ ബാനി ബു ഹസ്സൻ എന്നീ വിലായത്തിലെ ശാഖകൾക്കെതിരെയാണ് അതോറിറ്റി നടപടിയെടുത്തത്.
ഉപഭോക്താക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഏജൻസിയുടെ അടച്ച് പൂട്ടിയ രണ്ട് ശാഖകളും സുതാര്യത, വിശ്വാസ്യത എന്നിവ പാലിച്ചിട്ടില്ലെന്ന് അതോറിറ്റി കണ്ടെത്തി. ഉപഭോക്താക്കൾക്ക് നൽകാം എന്ന് സമ്മതിച്ച സേവനങ്ങൾ അവരിലേക്ക് എത്തിക്കുന്നതിൽ രണ്ട് ശാഖകളും പരാജയപ്പെട്ടു എന്നും മനസിലാക്കിയതിനെ തുടർന്നായിരുന്നു നടപടിയെന്ന് സി.പി.എ അറിയിച്ചു.