ഇലക്ട്രോണിക് ആപ്ലിക്കേഷനിൽ പുതിയ അപ്ഡേറ്റുകളുമായി റോയൽ ഒമാൻ പൊലീസ്. പൊതുജനങ്ങൾക്ക് അവരുടെ ഗതാഗത നിയമ ലംഘന ചിത്രം ആപ്പിൽ കാണാനുള്ള സൗകര്യമാണ് ആപ്പിൽ പുതുതായി ലഭിക്കുക.
ഒരു നിർദ്ദിഷ്ട വാഹനവുമായി ബന്ധപ്പെട്ട ലംഘനങ്ങൾ പരിശോധിക്കാൻ ആപ്പ് വഴി ഉപയോക്താക്കൾക്ക് സാധിക്കും. ഉടമയുടെ ഡാറ്റ വാഹനത്തിന്റെ ഡാറ്റയുമായി ചേരുന്നുവെന്ന് ഉറപ്പാക്കിയതിന്ണ് ശേഷമായിരിക്കും സൗകര്യം ലഭിക്കുക. ഇതുവഴി പൊലീസ് സ്റ്റേഷനിലേക്ക് പോകാതെ തന്നെ നിയമ ലംഘനത്തിന്റെ ഫോട്ടോ പരിശോധിക്കാൻ സാധിക്കും. ഇത് മാത്രമല്ല, നഷ്ടപ്പെട്ട ഡ്രൈവിംഗ് ലൈസൻസ് വീണ്ടും പ്രിൻറ് ചെയ്യുക, വിവാഹ രജിസ്‌ട്രേഷൻ തുടങ്ങിയ വേറെയും സൗകര്യങ്ങൾ ആപ്പിൽ ലഭ്യമാണെന്ന് ഒമാൻ പൊലീസ് എക്‌സിലൂടെ അറിയിച്ചു.