ഈ വർഷം ഡിസംബർ 31 വരെ വിറ്റ ടിക്കറ്റുകൾക്ക് ടൂറിസം ഫീസ് നൽകേണ്ടതില്ലെന്ന് അബുദാബിയിലെ ഇവൻ്റ് സംഘാടകർ. അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം ആണ് ഇക്കാര്യം അറിയിച്ചത്. സാധാരണയായി വിൽക്കുന്ന ടിക്കറ്റിന്റെ 10 ശതമാനത്തിനാണ് ടൂറിസം നികുതി ഈടാക്കി വന്നിരുന്നത്.
‘എമിറേറ്റിലെ ടൂറിസം, വിനോദ ആവാസ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമായ ഇവൻ്റ് പങ്കാളികളും സംഘാടകരും ഞങ്ങളുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അവരുടെ തുടർച്ചയായ പിന്തുണയുടെയും ഞങ്ങളുടെ ശ്രമങ്ങളുടെയും ഭാഗമാണ് ടൂറിസം ഫീസ് ഇളവ് വർഷാവസാനം വരെ നീട്ടുന്നതെന്ന് ഡിസിടി അബുദാബി ടൂറിസം ഡയറക്ടർ ജനറൽ സാലിഹ് മുഹമ്മദ് അൽ ഗെസിരി പറഞ്ഞു.