മസ്കറ്റിൽ നിന്നും കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് സമയത്തിൽ മാറ്റം. മസ്കറ്റിൽ നിന്ന് രാവില 7.35ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് കണ്ണൂരിലെത്തും. തിരിച്ച് കണ്ണൂരിൽ നിന്നും പുലർച്ചെ 4.35ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം രാവിലെ 6.35ന് മസ്കറ്റിലും എത്തും. അടുത്ത മാസം നാല് മുതലാണ് പുതിയ സമയക്രമം പ്രാബല്യത്തിൽ വരികയെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ വ്യക്തമാക്കി.