കുടമാറ്റവും വെടിക്കെട്ടും ആരവങ്ങളുമൊക്കെയായി പൂരങ്ങളുടെ പൂരം വരവായി. തൃശൂർ പൂരത്തിനായി വടക്കുംനാഥനും പാറമേക്കാവ് ഭഗവതിയും ഒപ്പം ലോകമെമ്പാടുമുള്ള മലയാളികളും ഒരുങ്ങിക്കഴിഞ്ഞു. വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി പേരാണ് പൂരത്തിനെത്തുക.
തൃശൂർ പൂരത്തോടനുബന്ധിച്ച് ഏപ്രിൽ 19ന് തൃശൂർ താലൂക്കുപരിധിയിൽ ഉൾപ്പെടുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിട്ടിരിക്കുകയാണ് ജില്ലാ കലക്ടർ. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന, അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ല.