തൃശൂർ പൂരം ചടങ്ങ് മാത്രമാക്കി നടത്തേണ്ടി വരുമെന്ന പ്രമേയം അവതരിപ്പിച്ചു. തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം അംഗങ്ങളുടെ സംയുക്ത യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. എക്സിബിഷൻ ഗ്രൗണ്ടിന്റെ വാടക കൂട്ടിയാൽ പൂരം ചടങ്ങ് മാത്രമാക്കി നടത്തെണ്ടി വരും. അതുകൊണ്ട് മുഖ്യമന്ത്രി ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ദേവസ്വങ്ങൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം 39 ലക്ഷം രൂപയായിരുന്നു വാടക. എന്നാൽ ഈ വർഷം 2.20 കോടി വേണമെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് പറയുന്നതെന്നും ദേവസ്വങ്ങൾ വ്യക്തമാക്കി. ഇത്രയും വലിയ തുക നൽകി മുന്നോട്ടുപോകാൻ കഴിയില്ലെങ്കിൽ വാടക കുറയ്ക്കാനാവശ്യമായ ഇടപെടൽ മുഖ്യമന്ത്രിയടക്കമുള്ളവരിൽ നിന്നും ഉണ്ടാവണമെന്നും സംയുക്ത യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.