ലോകത്തിലെ ഏറ്റവും വലിയ സൂപ്പർ കമ്പ്യൂട്ടർ സ്വന്തമാക്കി യുഎഇ. ആർട്ടിഫിഷൽ ഈൻ്റലിജന്റ്സ് (എ.ഐ) പരിശീലനത്തിനുള്ള സൂപ്പർ കമ്പ്യൂട്ടറാണ് യുഎഇ സ്വന്തമാക്കിയത്. അബുദാബിയിലെ ടെക്നോളജി ഹോൾഡിങ് ഗ്രൂപ്പായ ജി42ഉം കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഐ ചിപ്പ് നിർമ്മാണ സ്റ്റാർട്ടപ് കമ്പനിയായ സെറി ബ്രാസ് സിസ്റ്റംസും ചേർന്നാണ് കോണ്ടർ ഗാലക്സി-1 (സി.ജി-1) എന്ന സൂപ്പർ കമ്പ്യൂട്ടർ യുഎഇയിൽ അവതരിപ്പിച്ചത്.
എഐ സൂപ്പർ കമ്പ്യൂട്ടർ ഉപയോഗിച്ച് ആരോഗ്യസുരക്ഷ, ഊർജം, കാലാവസ്ഥാ മാറ്റം എന്നിവ നേരിടുകയാണ് യുഎഇയുടെ ലക്ഷ്യം. പരസ്പര ബന്ധിതമായ ഒമ്പത് സൂപ്പർ കമ്പ്യൂട്ടറുകളുടെ ശൃംഖലയാണ് കോണ്ടർ ഗാലക്സി എന്ന സൂപ്പർ കമ്പ്യൂട്ടർ. എഐയുടെ പരിശീലന സമയം കുറയ്ക്കുന്നതിന് ഇത് സഹായകമാകും.