ശനിയാഴ്ച യുഎഇയിൽ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസമായി രേഖപ്പെടുത്തി. മെർക്കുറി 50.8 ഡിഗ്രി സെൽഷ്യസ് വരെ എത്തിയെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 2:45 ന് അബുദാബിയിലെ ഔതൈദിലാണ് (അൽ ദഫ്ര മേഖല) രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്.
അതേസമയം അബുദാബിയിലെ ബഡാ ദഫാസിൽ (അൽ ദഫ്ര മേഖല) ജൂലൈ 15, 16 തീയതികളിൽ തുടർച്ചയായി രണ്ട് ദിവസങ്ങളിൽ മെർക്കുറി 50.1 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു. ഈ വേനൽക്കാലത്ത് താപനില ആദ്യമായി 50 ഡിഗ്രി സെൽഷ്യസ് നടന്നത് അന്നേ ദിവസമായിരുന്നു. കൂടാതെ ഈ മാസം ആദ്യം ഓഗസ്റ്റ് രണ്ടിന് ഔതൈദിൽ (അൽ ദഫ്ര മേഖല) താപനില 50.2 ഡിഗ്രി സെൽഷ്യസിൽ എത്തുകയും ചെയ്തിരുന്നു. പിന്നീട് ഓഗസ്റ്റ് 25ന് താപനില 50.3 ഡിഗ്രി സെൽഷ്യസിൽ എത്തി.