യുഎഇയിൽ കാലാവസ്ഥ ചിലപ്പോൾ ഭാഗികമായി മേഘാവൃതമായിരിക്കും. ഇന്ന് ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്ത് താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനുള്ള സാധ്യതയുണ്ട്. അബുദാബിയിൽ 35 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 34 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
എന്നിരുന്നാലും, അബുദാബിയിൽ 24 ഡിഗ്രി സെൽഷ്യസും ദുബായിൽ 25 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 15 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കൂടാതെ, അബുദാബിയിൽ 25 മുതൽ 70 ശതമാനം വരെയും ദുബായിൽ 30 മുതൽ 65 ശതമാനം വരെയും ഹ്യുമിഡിറ്റിയും ഇന്ന് പ്രതീക്ഷിക്കാം.