കുവൈത്തിലെ ഭക്ഷണശാലകളിലെത്തുന്ന ഉപഭോക്താക്കളിൽ കുപ്പിവെള്ളം അടിച്ചേൽപ്പിക്കരുതെന്ന് വാണിജ്യ മന്ത്രാലയം. രാജ്യത്തെ ഭക്ഷണശാലകൾ, കഫെകൾ തുടങ്ങിയ സ്ഥലങ്ങളിലെത്തുന്ന ഉപഭോക്താക്കൾക്ക് കുപ്പിവെള്ളം നിർബന്ധമായും നൽകുന്നത് നിർത്തണമെന്നാണ് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം നിർദ്ദേശം നൽകിയത്. കുവൈത്ത് വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി മുഹമ്മദ് അൽ ഐബാൻ ആണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറത്തിറക്കിയത്. ഈ ഉത്തരവ് അനുസരിച്ച് കുവൈത്തിലെ റസ്റ്ററന്റുകളിലും കഫേകളിലും എത്തുന്നവർക്ക് കുപ്പിവെള്ളത്തിന് പകരം ഫിൽറ്റർ ചെയ്ത കുടിവെള്ളം സൗജന്യമായി നൽകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
ഭക്ഷണശാലകളിലെത്തുന്ന ഉപഭോക്താക്കളിൽ കുപ്പിവെള്ളം അടിച്ചേൽപ്പിക്കരുതെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം
Date:
Share post: