സുൽത്താൻ ഹൈതം സിറ്റി; ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം

Date:

Share post:

ഒമാനിലെ സുൽത്താൻ ഹൈതം സിറ്റിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം. മൂന്ന് മാസത്തിനുള്ളിൽ ആദ്യഘട്ടം പൂർത്തിയാക്കാനാണ് തീരുമാനം. സുസ്ഥിര നഗരങ്ങൾ കെട്ടിപ്പടുക്കുന്നതിന്റെ ഭാ​ഗമായാണ് സുൽത്താൻ ഹൈതം സിറ്റി നിർമ്മിക്കുന്നത്.

സ്ട്രാബാഗ് ഒമാൻ കമ്പനിയുമായുമായാണ് നഗരാസൂത്രണ മന്ത്രാലയം ആദ്യഘട്ട പ്രവർത്തനങ്ങളുടെ കരാറിൽ ഒപ്പുവെച്ചത്. സുൽത്താൻ ഹൈതം സിറ്റിയിൽ റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുക, വാദികളിലൂടെയുള്ള മഴവെള്ള പാതകൾ സ്ഥാപിക്കുക, സെൻട്രൽ പാർക്കിനോട് ചേർന്നുള്ള പ്രദേശം വികസിപ്പിക്കുക എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. ഏഴ് ദശലക്ഷം റിയാലിൻ്റെ കരാറിലാണ് ഒപ്പിട്ടത്.

ആധുനിക സൗകര്യങ്ങളോടെയുള്ള സുൽത്താൻ ഹൈതം സിറ്റി സീബ് വിലായത്തിൽ ഏകദേശം 15 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്‌തൃതിയിലാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്. 1.6 ദശലക്ഷം ചതുരശ്ര മീറ്റർ സെൻട്രൽ പാർക്ക് സ്ഥാപിക്കൽ, മൊത്തം 35 കിലോമീറ്റർ വിസ്തൃതിയിൽ മറ്റ് ഘടകങ്ങൾ ഒരുക്കൽ എന്നിവയാണ് ഇതിൽ ഉൾപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് ഡിസംബറിൽ സൗദിയിൽ തുടക്കം

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ...

മാസ് വൈബ്സ് 2024 ശനിയാഴ്ച ഷാർജയിൽ; മന്ത്രി വീണ ജോർജ് മുഖ്യാതിഥി

യു.എ.ഇയിലെ പ്രവസി മലയാളികളുടെ കൂട്ടായ്മയായ മാസ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെഗാ ഇവൻ്റ് "മാസ് വൈബ്സ് 2024 " നവംമ്പർ 23ന്. ശനിയാഴ്ച വൈകീട്ട്...

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...