ദോഹയിലെ അൽ മസ്രുഅ റോഡിൽ ഇന്ന് മുതൽ ട്രക്കുകൾക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തി. ഒക്ടോബർ 9 വരെയാണ് വാഹനങ്ങൾ നിരോധിച്ചിരിക്കുന്നതെന്ന് പൊതുമരാമത്ത് അതോറിറ്റി അറിയിച്ചു.
അൽ മസ്രുഅ ഇന്റർസെക്ഷൻ മുതൽ അൽ മസൗഹിയ ഇന്റർസെക്ഷൻ വരെയുള്ള റോഡിലാണ് ട്രക്കുകൾ നിരോധിച്ചിരിക്കുന്നത്.
ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിൽ നാളെ മുതൽ 8 വരെ ഫോർമുല വൺ കാറോട്ട മത്സരം നടക്കുന്നതിനെ തുടർന്നാണ് ട്രക്കുകൾക്ക് അൽ മസ്രുഅ റോഡിൽ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്.