മസ്കറ്റ് എ​യ​ർ​പോ​ർ​ട്ടി​ൽ ​നി​ന്നു​ള്ള ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ളു​ടെ നി​ര​ക്ക്‌ കുത്തനെ കുറച്ചു 

Date:

Share post:

മ​സ്ക​റ്റ് എ​യ​ർ​പോ​ർ​ട്ടി​ൽ ​നി​ന്നു​ള്ള ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ളു​ടെ നി​ര​ക്കി​ൽ കുറവ്. ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യമാണ് 45 ശ​ത​മാ​നം കു​റ​വ് വ​രു​ത്തിയത്. ഏ​റ്റ​വും പു​തി​യ അ​റി​യി​പ്പ് പ്ര​കാ​രം ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ളാ​യ ഒ ​ടാ​ക്‌​സി, ഒ​മാ​ൻ ടാ​ക്സി എ​ന്നി​വ​യു​​ടെ അ​ടി​സ്ഥാ​ന​ നി​ര​ക്ക്​ ഇനി മുതൽ 1.5 റി​യാ​ൽ ആ​യി​രി​ക്കും. പി​ന്നീ​ടു​ള്ള ഓ​രോ കി​ലോ​മീ​റ്റ​റി​നും 250 ബൈ​സ ഈ​ടാ​ക്കും. മുൻപ് അ​ടി​സ്ഥാ​ന നി​ര​ക്ക് മൂ​ന്ന്​ റി​യാ​ൽ ആ​യി​രു​ന്നു. മാത്രമല്ല, പി​ന്നീ​ടു​ള്ള കി​ലോ​മീ​റ്റ​റി​ന് 400 ബൈ​സ​യും ന​ൽ​കേ​ണ്ടി ​വ​ന്നി​രു​ന്നു. എന്നാൽ പു​തി​യ നി​ര​ക്ക്​ പ്ര​കാ​രം മ​സ്‌​ക​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ​നി​ന്ന് റൂ​വി​യി​ലേ​ക്കു​ള്ള യാ​ത്രാ​നി​ര​ക്കി​ൽ ഏ​ക​ദേ​ശം ആ​റ് റി​യാ​ൽ കു​റ​വ്​ വ​രും.

അതേസമയം ഭൂ​ഗ​താ​ഗ​ത നി​യ​മ​ത്തി​ന്റെ ആ​വ​ശ്യ​ക​ത​ക​ളും വ്യ​വ​സ്ഥ​ക​ളും പാ​ലി​ച്ച​തി​ന് ശേ​ഷ​മാ​ണ് ഒ ടാ​ക്‌​സി, ഒ​മാ​ൻ ടാ​ക്സി എ​ന്നി​വയ്​ക്ക്​ മ​സ്‌​ക​റ്റ് ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ ​നി​ന്ന്​ സ​ർ​വി​സ്​ ന​ട​ത്താ​ൻ ലൈ​സ​ൻ​സ് ന​ൽ​കി​യ​തെ​ന്ന് ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക്ലൗ​ഡ് വേ​ൾ​ഡ് ട്രേ​ഡി​ങ്ങി​ന്‍റെ ‘ഒ ​ടാ​ക്‌​സി, ഉ​ബ​ർ സ്‌​മാ​ർ​ട്ട് സി​റ്റീ​സ് ക​മ്പ​നി​യു​ടെ ഒ​മാ​ൻ ടാ​ക്‌​സി എ​ന്നി​വ​ക്ക്​ ഈ ​മാ​സം ഒ​ന്നു​മു​ത​ലാ​ണ് എ​യ​ർ​പോ​ർ​ട്ട്​ സ​ർ​വി​സ്​ ന​ട​ത്താ​ൻ​ ​ലൈ​സ​ൻ​സ്​ അ​നു​വ​ദി​ച്ച​ത്. മാത്രമല്ല, ഉ​പ​യോ​ക്താ​വി​ന്റെ സ്വ​കാ​ര്യ​ത​യും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാ​ൻ ര​ണ്ട് ക​മ്പ​നി​ക​ളും റൂ​ട്ട് ട്രാ​ക്കി​ങ്, മോ​ണി​റ്റ​റി​ങ്​ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂടാതെ ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന് മുൻപായി ​വിമാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടാ​ക്‌​സി ഡ്രൈ​വ​ർ​മാ​ർ ലൈ​സ​ൻ​സു​ള്ള ആ​പ്ലി​ക്കേ​ഷ​നി​ൽ ചേ​ര​ണ​മെ​ന്ന്​ ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര സാ​​ങ്കേ​തി​ക മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇനി മുതൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ സേ​വ​നം ഇ​ത്ത​രം ആ​പ്ലി​ക്കേ​ഷ​നി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഒ​മാ​നി​ൽ ഒ​രു വ​നി​ത ടാ​ക്സി അ​ട​ക്കം എ​ട്ട് ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ളു​ണ്ട്. എന്നാൽ ര​ണ്ട് ടാ​ക്സി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് അ​ധി​കൃ​ത​ർ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. അ​തി​നാ​ൽ യാ​ത്ര​ക്കാ​ർ ഈ ​ര​ണ്ട് ടാ​ക്സി​ക​ളു​ടെ ആ​പ് ആ​ണ് ഡൗ​ൺ​ലോ​ഡ് ചെ​യ്യേ​ണ്ട​ത്. ഒ​ന്നാം ഘ​ട്ട​മാ​യാ​ണ് ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ൾ​ക്ക് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ സ​ർ​വി​സ് അ​നു​വ​ദി​ക്കു​ന്ന​ത്. അതേസമയം ന​വം​ബ​ർ ഒന്ന് ​മു​ത​ൽ ടൂ​റി​സ്റ്റ് കോം​പ്ല​ക്സു​ക​ൾ, ക​മേ​ഴ്സ്യ​ൽ സെ​ന്റ​റു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, തു​റ​മു​ഖ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കും. മാത്രമല്ല, അ​ടു​ത്ത വ​ർ​ഷം ഒ​ന്ന് ​മു​ത​ൽ നി​ല​വി​ലെ സാ​ധാ​ര​ണ ടാ​ക്സി​ക​ൾ നി​ർ​ത്ത​ലാ​ക്കു​ക​യും നി​ല​വി​ലെ വെ​ള്ള, ഓ​റ​ഞ്ച് ടാ​ക്സി​ക​ൾ ആ​ബ​ർ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ക​യും ചെയ്യും. ഇ​വ മൊ​ബൈ​ൽ ആ​പ്പു​ക​ൾ വ​ഴി സ​ർ​വി​സ് ന​ട​ത്തേ​ണ്ടി​വ​രു​ക​യും ചെ​യ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ഒ​മാ​നി​ലെ എ​ല്ലാ ചെ​റി​യ ടാ​ക്സി​ക​ളും ആ​പ്പു​ക​ൾക്കുള്ളിൽ വരും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...