ഒമാനില്‍ മരുഭൂമിയില്‍ കുടുങ്ങിയ രണ്ട് തമിഴ്നാട് സ്വദേശികൾ മരിച്ച നിലയില്‍. തിരുനെല്‍വേലി സ്വദേശി സയിദ് മുഹമ്മദ് അമീസ് (30) , തിരിച്ചിറപ്പളളി സ്വദേശി ഗണേഷ് വര്ധാന് (33) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ മരുഭൂമിയില്‍ താഴ്ന്നാണ് അപകടം. അപകട സ്ഥലം കണ്ടെത്താന്‍ ഇവരുടെ കമ്പനിയ്ക്ക് കഴിയാഞ്ഞതും ആഘാതമായി.
ഒമാന്റെ അതിര്‍ത്തി പ്രദേശമായ ദോഫാര്‍ തുംറൈത്തിന് അടുത്ത് ഒബാറിലാണ് സംഭവം. സര്‍വ്വേ ജോലിയുെട ഭാഗമായാണ് ഇവര്‍ പോയത്. ഇരുവരും വഴിതെറ്റിയ വിവരം മനസ്സിലാക്ക് കമ്പനി പൊലീസില്‍ അറിയിക്കുകയായിരുന്നു. വാഹനത്തിന്റ െഎവിഎംഎസ് സിസ്റ്റം പ്രവര്ത്തിക്കാഞ്ഞതും ഇവര്‍ കുടുങ്ങിയ സ്ഥലം കണ്ടെത്തുന്നതിന് വിഘാതമായി.
പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെ സ്വദേശികളാണ് മൃതദേഹങ്ങൾ കണ്ടെത്തിയ വിവരം അറിയിച്ചത്. മൃതദേഹങ്ങൾ എയര്‍ ലിഫ്റ്റ് ചെയ്ത് സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.