സുരേഷ് ഗോപി ദില്ലിയിലേക്ക്; മോദിയെ നേരിൽ കാണും

Date:

Share post:

ലോക്സഭാ ഇലക്ഷനിൽ ചരിത്ര വിജയം സ്വന്തമാക്കിയ സുരേഷ് ഗോപി തൃശൂരിലെ സ്വീകരണം ഏറ്റുവാങ്ങി ദില്ലിയിലേക്ക്. പ്രധാനമന്ത്രി മോദിയെ നേരിൽ കാണുകയാണ് പ്രധാന ഉദ്ദേശം. അതേസമയം തൻ്റെ മന്ത്രി സ്ഥാനത്തെപ്പറ്റി പാർട്ടി തീരുമാനിക്കുമെന്നും സുരേഷ് ഗോപിയുടെ പ്രതികരണം.

അതേസമയം കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ബി.ജെ.പിക്ക് ലോക്സഭയില്‍ പ്രാതിനിധ്യം നല്‍കിയ സുരേഷ് ഗോപിയുടെ നേട്ടം ആഘോഷമാക്കുകയാണ് ബിജെപി പ്രവർത്തകർ.തലസ്ഥാനത്തും തൃശൂരും വൻ സ്വീകരണമാണ് നൽകിയത്. തൃശൂരിൽ വലിയ ആഹ്ളാദ പ്രകടനവും നടന്നു.

ബിജെപി ദേശീയ സെക്രട്ടറിയും കേരളത്തിൻ്റെ ചുമതലക്കാരനുമായ പ്രകാശ് ജാവഡേക്കര്‍ , വി. മുരളീധരന്‍, മുന്‍കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, മിസോറം മുന്‍ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ എന്നിവരുള്‍പ്പടെ പ്രമുഖ നേതാക്കൾ ,സുരേഷ് ഗോപിക്ക് അഭിനന്ദനം അറിയിച്ചു. നരേന്ദ്ര മോദിയുടെ പ്രസംഗത്തിലും സുരേഷ് ഗോപിയുടെ വിജയത്തിന് പ്രത്യേക പരാമർശമുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...