പ്രവാസ ലോകത്തിന് പുതിയ വാർത്താനുഭവം പകരാൻ ‘സുപ്രഭാതം’ദിനപത്രത്തിൻ്റ എട്ടാമത് എഡിഷന്‍ ‘ഗള്‍ഫ് സുപ്രഭാതം’ ദുബായില്‍. മെയ് 18 ശനിയാഴ്ച ദുബായ് വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ വൈകുന്നേരം 7 മണിക്ക് ഗൾഫ് എഡിഷൻ പ്രകാശനം ചെയ്യും. പ്രവാസ സമൂഹത്തിൻ്റെ ദീര്‍ഘനാളത്തെ സ്വപ്ന സാക്ഷാത്കാരമായാണ് ഗള്‍ഫ് സുപ്രഭാതത്തിൻ്റെ കടന്നു വരവ്.
പ്രൗഢ ഗംഭീരമായ ചടങ്ങില്‍ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റും സുപ്രഭാതം ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ലുലു ഗ്രൂപ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ പത്മശ്രീ ഡോ. എം.എ യൂസഫലി, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍, ദുബൈ ഗവണ്‍മെന്റ് മീഡിയ ഓഫീസ് പ്രിന്റിംഗ് & ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സി.ഇ.ഒ ഫൈസല്‍ അബ്ദുല്ല, കേരള പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, കെ.മുരളീധരന്‍ എം.പി, സമസ്ത മുശാവറ അംഗം അബ്ദുസ്സലാം ബാഖവി, ഗള്‍ഫ് സുപ്രഭാതം ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍ സഫാരി തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും.
പ്രകാശന ചടങ്ങിന് മുന്നോടിയായി വൈകുന്നേരം 5 മണിക്ക് മീഡിയ സെമിനാര്‍ നടക്കും. വാര്‍ത്താ മാധ്യമ ലോകത്ത് ഒരു ദശകത്തിനിടെ പത്രങ്ങളുടെ മുന്‍നിരയിലെത്താൻ സുപ്രഭാതത്തിന് സാധിച്ചിട്ടു ണ്ടെന്നും പ്രകാശന ചടങ്ങിലേക്ക് എല്ലാ പ്രവാസികളേയും സ്വാഗതം ചെയ്യുന്നതായും സംഘാടകര്‍ അറിയിച്ചു.