അപകട രഹിതമായ വേനല്‍ക്കാലം എന്ന ക്യാംപയിനും പരിശോധനയുമായി ദുബായ് പൊലീസ്. ശക്തമായ ചൂടില്‍ വാഹനങ്ങളുടെ ടയറുകള്‍ പൊട്ടിയുണ്ടാകുന്ന അപകടങ്ങളും മറ്റും കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് പരിശോധന. സൗജന്യമായി കാര്‍ പരിശോധന സേവനവും ദുബായ് പൊലീസ് നൽകുന്നുണ്ട്.
യുഎഇയില്‍ ഉടനീളമുള്ള ഓട്ടോപ്രോ സെൻ്ററുകള്‍ സന്ദര്‍ശിച്ച് എല്ലാ സ്വകാര്യ കാര്‍ ഉടമകള്‍ക്കും പൊലീസിൻ്റെ സൌജന്യ സേവനം പ്രയോജനപ്പെടുത്താനാകും. ഓട്ടോപ്രോ കേന്ദ്രങ്ങളില്‍ ലഭ്യമാകുന്ന 10 വാഹന പരിശോധനകളുടെ ലിസ്റ്റും പൊലീസ് പുറത്തുവിട്ടു.
– എസിയും എയര്‍ ഫില്‍ട്ടറും
– സീറ്റ് ബെല്‍റ്റുകളുടെ അവസ്ഥ
– വൈപ്പര്‍ ബ്ലേഡുകളുടെ അവസ്ഥ
– വിന്‍ഡ്ഷീഡ് വാഷര്‍ ദ്രാവകം
– റേഡിയേറ്റര്‍ ഹോസുകളുടെ അവസ്ഥ
– ബാറ്ററി ആരോഗ്യം
– എഞ്ചിന്‍ ഓയിലും കൂളന്റ് ലെവലും
– ടയറുകളുടെ മര്‍ദ്ദം
– ദ്രാവക നില
– ലൈറ്റുകള്‍
ഓഗസ്റ്റ് അവസാനം വരെയാണ് സൗജന്യ കാര്‍ പരിശോധന സേവനം ലഭ്യമാകും. ജനറല്‍ ഡിപ്പാര്‍ട്ട്മെൻ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് ദുബായ് പോലീസിൻ്റെ ‘സമ്മര്‍ വിത്തൗട്ട് ആക്സിഡൻ്റ്സ്’ കാംപെയിൻ. വാഹനമോടിക്കുന്നവര്‍ നിര്‍ബന്ധമായും പാലിക്കേണ്ട സുരക്ഷാ നിര്‍ദേശങ്ങളും ദുബായ് പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
– വാഹനമോടിക്കുന്നവര്‍ ടയറിന്റെ ആരോഗ്യം ഉറപ്പുവരുത്തുകയും വൈബ്രേഷനുകളുമില്ലെന്ന് ഉറപ്പാക്കുകയും വേണം.
– വാഹനമോടിക്കുന്നവര്‍ ഇടയ്ക്കിടെ ടയറുകളില്‍ വിള്ളലുകളും മുഴകളും ഉണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധിക്കണം.
– ഡ്രൈവര്‍മാര്‍ പതിവായി എഞ്ചിന്‍ ഓയില്‍ മാറ്റിക്കൊണ്ടിരിക്കണം.
– ഏതെങ്കിലും ദ്രാവക ചോര്‍ച്ചയുണ്ടോയെന്ന് വാഹനമോടിക്കുന്നവര്‍ പരിശോധിക്കണം.
– നിരന്തര വാഹന പരിശോധന റോഡിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ പ്രധാനമാണ്