‘പവർ ​ഗ്രൂപ്പ് എല്ലായിടത്തും ഉണ്ട്, സിനിമയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കണം’; ഹേമ കമ്മിറ്റി റിപ്പോർട്ടിനേക്കുറിച്ച് സുമലത

Date:

Share post:

ഹേമ കമ്മിറ്റി റിപ്പോർട്ടിനേക്കുറിച്ച് പ്രതികരിച്ച് നടിയും മുൻ എംപിയുമായ സുമലത. പവർ ​ഗ്രൂപ്പ് എല്ലാ ഇന്റസ്ട്രിയിലും ഉണ്ടെന്നും മലയാള സിനിമയിൽ നിരവധി സ്ത്രീകൾക്ക് മോശം അനുഭവമുണ്ടായതായി താൻ കേട്ടിട്ടുണ്ടെന്നും സുമലത പറഞ്ഞു. സിനിമയിൽ സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്നും കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അത് ഗൗരവത്തോടെ കാണണമെന്നും സുമലത കൂട്ടിച്ചേർത്തു.

“എല്ലാ ഇൻഡസ്ട്രികളിലും പവർ ഗ്രൂപ്പുകളുണ്ട്. സിനിമയിൽ മാത്രമല്ല, രാഷ്ട്രീയത്തിലുമില്ലേ അത്തരം ഗ്രൂപ്പുകൾ? അതിലപ്പുറം സ്ത്രീസുരക്ഷയ്ക്കായി കൃത്യം നിയമങ്ങൾ കൊണ്ട് വരിക എന്നതാണ് പ്രധാനം അത് തെറ്റിക്കുന്നവർക്ക് കർശനശിക്ഷ ഉറപ്പാക്കണം. ഞാൻ ജോലി ചെയ്‌ത പല സെറ്റുകളും കുടുംബം പോലെയായിരുന്നു. പക്ഷേ മലയാള സിനിമയിൽ വളരെ പേടിപ്പെടുത്തുന്ന കഥകൾ കേട്ടിട്ടുണ്ട്.

അവസരങ്ങൾക്കായി സഹകരിക്കണമെന്നും ഇല്ലെങ്കിൽ ഉപദ്രവിക്കുമെന്നും പറഞ്ഞ് ചിലർ ഉപദ്രവിക്കുന്നുവെന്ന് പല സ്ത്രീകളും എന്നോട് തന്നെ സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. അന്ന് ഇതെല്ലാം തുറന്ന് പറയാൻ പേടിയായിരുന്നു. തുറന്ന് പറയുന്നവരെ മോശക്കാരാക്കുന്ന കാലമായിരുന്നു. ഇന്നത് മാറി. എനിക്ക് ഇത്തരം സംഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ ഇന്റസ്ട്രിയിൽ അങ്ങനെ ഒരു സംഭവമേ നടക്കുന്നില്ല എന്ന് പറയാൻ എനിക്ക് സാധിക്കില്ല.

സിനിമാ മേഖലയിൽ ഒറ്റയ്ക്ക് ഹോട്ടലിൽ താമസിക്കുന്ന നടിമാരുടെ കതകിലിടിക്കുന്ന സംഭവമൊക്കെ ഞാൻ മുമ്പും കേട്ടിട്ടുള്ളതാണ്. ഇതെല്ലാം പരസ്യമായ രഹസ്യങ്ങളായിരുന്നു. ഇത്തരക്കാർക്കെതിരെ ശക്തമായി പ്രതികരിക്കണം. ഡബ്ല്യുസിസിക്ക് അഭിനന്ദനങ്ങൾ. ഇത് ചരിത്രത്തിലെ സുപ്രധാന നിമിഷമാണ്” എന്നാണ് സുമലത പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...