ബലിപെരുന്നാളിനോട് അനുബന്ധിച്ച് തടവുകാർക്ക് പൊതുമാപ്പ് നൽകി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. 169 തടവുകാരെയാണ് പൊതുമാപ്പ് നൽകി മോചിപ്പിക്കുന്നത്. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ളവർക്കാണ് പൊതുമാപ്പ് നൽകിയത്.
ബലിപെരുന്നാളും തടവുകാരുടെ കുടുംബത്തെയും പരിഗണിച്ചാണ് സുൽത്താൻ പൊതുമാപ്പ് നൽകിയത്. റോയൽ ഒമാൻ പൊലീസ് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് തടവുകാരുടെ മോചനം സംബന്ധിച്ച് അറിയിപ്പ് ലഭിച്ചത്.
بمناسبة عيد الأضحى المبارك لعام 1445هـ جلالة السلطان المعظم يصدر عفوًا ساميًا خاصًا عن عدد من نزلاء السجن..#شرطة_عمان_السلطانية pic.twitter.com/LhsJn7EEQX
— شرطة عُمان السلطانية (@RoyalOmanPolice) June 16, 2024