താഴ്ന്ന വരുമാനക്കാർക്കായി പുതിയ നഗര പദ്ധതി പ്രഖ്യാപിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് . സുൽത്താൻ ഹൈതം സിറ്റിയെന്ന് പേരിട്ട പദ്ധതിയുടെ നിർമാണം 2027ൽ പൂർത്തിയാക്കാനാണ് തീരുമാനം. പുതിയ സിറ്റിയിൽ ഒരുലക്ഷം ആളുകൾക്ക് താമസസൌകര്യം നൽകും.
ഒമാൻ്റെ സമ്പദ്വ്യവസ്ഥയ്ക്ക് പുതു ജീവൻ നൽകുന്ന പദ്ധതിയാണെന്നാണ് വിലയിരുത്തൽ. പുതിയ നഗരത്തിൽ സ്കൂളുകൾ, സർവകലാശാലകൾ, ആശുപത്രികൾ, ഷോപ്പിംഗ് ആർക്കേഡുകൾ, ലാൻഡ്സ്കേപ്പിംഗ്, ഗതാഗത യൂണിറ്റുകൾ എന്നിവ ഉണ്ടാകും. പദ്ധതി സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പുതിയ ബിസിനസ്സ് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
മസ്കറ്റ് നഗരത്തിൻ്റെ വികസനവും വിപുലീകരണവും പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടാകും. വരുമാനം കുറഞ്ഞവരും കൂട്ടുകുടംബമായി താമസിക്കുന്നതുമായ നിരവധിയാളുകൾ ഒമാനിലുണ്ട്. ഇതോടെ പദ്ധതിയ്ക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.