ചെന്നൈയിലെ മധുരയിലാണ് ദാരുണ സംഭവം. ഉസിലംപെട്ടി തേനി റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നവജാത ശിശുവിനെ തെരുവുനായ്ക്കൾ ഭക്ഷണമാക്കി. രക്തക്കറയുള്ള തുണി തെരുവുനായ്ക്കള്‍ കടിച്ച് തിന്നുന്നത് കണ്ട് സംശയം തോന്നി നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.
തുടര്‍ന്നുളള പരിശോധനയിലാണ് ചോരക്കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ശരീരത്തിന്റെ എഴുപത് ശതമാനം ഭാഗവും തെരുവ് നായ്ക്കള്‍
കടിച്ചുകീറിയ നിലയിലായിരുന്നു. കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് വഴിയിലുപേക്ഷിച്ചതാണെന്ന് പൊലീസ് പറഞ്ഞു.
സംഭവം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ് പൊലീസ്. സമീപമുളള പൊന്നുസാമി സിനിമ തീയ്യറ്ററിലേലും കടകളിലേയും സിസിടിവി ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ചയാളെ കണ്ടെത്താനുളള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് സൂചിപ്പിച്ചു.