എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിൽ അഡ്മിഷന് കാത്തിരിക്കുന്നവർക്ക് യുഎഇ , ഖത്തർ എന്നിവിടങ്ങളിൽ സ്പോട്ട് അഡ്മിഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈജിപ്റ്റിലെ പ്രശസ്തമായ കെയ്റോ യൂണിവേഴ്സിറ്റി ഉൾപ്പടെ മുൻനിര യൂണിവേഴ്സിറ്റികളിലേക്ക് അഡ്മിഷൻ നേടാനുളള സുവർണാവസരമാണ് സ്പോട്ട് അഡ്മിഷനിലൂടെ ഒരുങ്ങുന്നത്.
ദുബായി കേന്ദ്രമായി പ്രവർത്തിക്കുന്ന ഡെസ്റ്റ് നേഷൻ എഡ്യൂക്കേഷൻ കൺസൾറ്റിംഗാണ് സ്പോട്ട് അഡ്മിഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ ഈജിപ്റ്റ് മിനിസ്ട്രി ഓഫ് ഹയർ എജ്യുക്കേഷൻ ആൻ്റ് സയൻ്റിഫിക് റിസേർച്ച് ടീം നേരിട്ട് പങ്കെടുക്കും. ഈജിപ്റ്റ് കൾച്ചറൽ അഫയേഴ്സ് ആൻ്റ് മിഷൻ സെക്ടർ തലവൻ പ്രൊഫസർ ഷെരീഫ് സലേഹ് ചീഫ് ഗസ്റ്റായും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഓഗസ്റ്റ് 29ന് ദുബായ് ദേരയിലുളള ക്രൌൺ പ്ളാസയിൽ വൈകിട്ട് 7 മുതൽ 9 വരെയാണ് സ്പോട്ട് അഡ്മിഷൻ നടക്കുക. 30ന് വൈകിട്ട് 4 മുതൽ 6.30 വരെ ഖത്തറിലെ ദോഹ എയർപോർട്ട് റോഡിലുള്ള ക്രൌൺ പ്ളാസയിലും ക്യാമ്പ് നടക്കും. ഡയറക്ട് പ്രോസസിംഗിലൂടെ അതിവേഗം അഡ്മിഷൻ നോമിനേഷൻസ് നേടാനുള്ള അവസരമാണ് വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്നത്.
കെയ്റോ യൂണിവേഴ്സിറ്റി അഡ്മിഷനായി വെബ് സൈറ്റ് അപേക്ഷകൾ നൽകാൻ വൈകിയവർക്കും പുതിയ അവസരമാണിത്. ക്യാമ്പിലേക്ക് സൌജന്യമായി ബുക്ക് ചെയ്യാം. നേരിട്ട് പങ്കെടുക്കാനാകാത്തവർക്ക് വെർച്വലായും ക്യാമ്പിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ ചെയ്യാനായി +971 56 499 9216, 056 421 7373 എന്നീ ഫോൺ നമ്പരിലോ, link : https://forms.gle/YTo9cU1GsfL6VH2S8 എന്ന ലിങ്കിലോ ബന്ധപ്പെടാമെന്നും സംഘാടകരായ ഡെസ്റ്റ് നേഷൻ എഡ്യൂക്കേഷൻ കൺസൾറ്റിംഗ് അറിയിച്ചു.