ലോകമാകെ കോവിഡ് വെല്ലുവിളികൾ നിയന്ത്രണ വിധേയമായെങ്കിലും പുതിയ വേരിയൻ്റായ എറിസ് ( ഇ.ജി 5.1 ) വകഭേതം വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വന്നപശ്ചാത്തലത്തിൽ ആരോഗ്യ രംഗത്ത് മുൻകരുതലുകൾ സ്വീകരിച്ചുതുടങ്ങി.
ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങൾ കാണിക്കുന്ന രോഗികളിൽനിന്ന് അകന്നുനിൽക്കണമെന്നും കുറഞ്ഞത് അഞ്ച് ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും ആരോഗ്യവിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു. രോഗലക്ഷണമുളളവർ യാത്ര ചെയ്യാതിരിക്കാനും ഓർമ്മിപ്പിക്കുന്നു.
അതേസമയം സ്കൂൾ വേനൽക്കാല അവധിക്ക് ശേഷം യുഎഇയിലേക്ക് പ്രവാസികളും മറ്റും മടങ്ങിയെത്തുന്ന കാലമാണ്. വിമാനത്താവളങ്ങളിലും മറ്റും തിരക്കേറുന്നതോടെ ഫ്ലൂ പോലുള്ള വൈറസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യരംഗത്തെ വിദഗ്ദ്ധർ സൂചിപ്പിക്കുന്നുണ്ട്.കോവിഡ് പരിശോധന ഗണ്യമായി വെട്ടിക്കുറച്ചിട്ടുണ്ടെങ്കിലും എറിസ് കേസുകൾ വരും ആഴ്ചകളിൽ ഉയരാൻ സാധ്യതയുണ്ടെന്നാണ് നിഗമനം.
നിലവിൽ ലോകാരോഗ്യ സംഘടന ആശങ്കയുടെ വകഭേദമായി പട്ടികപ്പെടുത്തിയിട്ടില്ലെങ്കിലും എറിസ് വൈറസ് ഇത് ഒരു നിരീക്ഷണ പട്ടികയിലുണ്ട്. യുഎസ്, യുകെ എന്നിവിടങ്ങളിലാണ് എറിസ് രോഗികൾ കൂടുതൽ റിപ്പോർട്ട് ചെയ്തത്. അതേസമയം കോവിഡ് 19 എണ്ണം പെരുകിയതിനെ തുടർന്ന് ഫിലിപ്പിയൻസ് എല്ലാവിധ അന്താരാഷ്ട്ര യാത്രക്കാർക്കും നിയന്ത്രണം ഏർപ്പെടുത്തുകയും പരിശോധനകൾ കർശനമാക്കുകയും ചെയ്തിട്ടുണ്ട്.