യുഎഇയുടെ ചാന്ദ്ര ദൗത്യമായ റാഷിദ് റോവര്‍ വിക്ഷേപണത്തിന്‍റെ പുതിയ തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 11ന് യുഎഇ സമയം രാവിലെ 11.38നാണ് വിക്ഷേപണം. ഫ്ലോറിഡയിലെ കേപ് കനാവറലിൽനിന്നാണ് വിക്ഷേപണം നടക്കുക. യുസ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിലാണ് വിക്ഷേപണം നടക്കുകയെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ അറിയിച്ചു.
നേരത്ത പദ്ധതിയുടെ ഭാഗമായി റോവറിനെ വഹിക്കുന്ന ലാന്‍ററില്‍ സാങ്കേതിത തകരാറുകൾ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന്റെ അപ്ഡേഷനുമായി ബന്ധപ്പെട്ടാണ് റോവര്‍ വിക്ഷേപണം നീട്ടിവച്ചിരുന്നത്. ലിഫ്റ്റ് ഓഫിന് മണിക്കൂറുകൾക്ക് മുമ്പ് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ സാങ്കേതിക തകരാറുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നവംബർ 30 ലെ വിക്ഷേപണം റദ്ദാക്കിയത്.
അതേസമയം മുന്‍ നിശ്ചയിച്ചതില്‍നിന്ന് കാര്യമായ വ്യതിചലനം പുതിയ തീയതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഇല്ല. 2023 ഏപ്രില്‍ അവസനാനത്തോടെ റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്നാണ് നിഗമനം. വിക്ഷേപണസമയത്ത് മിക്കവാറും തെളിഞ്ഞ ആകാശമായിരിക്കും. കുറച്ച് മേഘങ്ങളും താഴ്ന്ന കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ കാണിക്കുന്നത്.