പാകിസ്ഥാനെതിരായ ജയത്തോടെ ദക്ഷിണാഫ്രിക്ക ഇന്ത്യയെ മറികടന്ന് ലോകകപ്പ് പോയിൻ്റ് പട്ടികയിൽ ഒന്നാമത്. കളിച്ച 6 മത്സരങ്ങളിൽ 5 വിജയവുമായാണ് ദക്ഷിണാഫ്രിക്ക മുന്നിലെത്തിയത്.റൺ ശരാശരിയിലും ദക്ഷിണാഫ്രിക്ക ഇന്ത്യയേക്കാൾ മുന്നിലാണ്.
വലിയ ടൂർണമെൻറുകളിൽ അടപതറാറുളള ദക്ഷിണാഫ്രിക്ക ഇക്കുറി ചരിത്രം തിരുത്താനുളള ശ്രമത്തിലാണ്.തൊട്ടതെല്ലാം പൊന്നാക്കിയാണ് വിജയക്കുതിപ്പ്. പാകിസ്താനെതിരെ പുറത്തെടുത്തതും ഗംഭീര ത്രില്ലറായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 270 റൺസിന് പുറത്തായി. നാല് വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കൻ സ്പിന്നർ തബരിസ് ഷംസിയാണ് പാകിസ്താൻെറ നട്ടെല്ലൊടിച്ചത്. ജെറാൾഡ് കുറ്റ്സി രണ്ടും ലുങ്കി എൻഗിഡി ഒരു വിക്കറ്റും വീഴ്ത്തി. പാകിസ്ഥാനായി ക്യാപ്റ്റൻ ബാബർ അസം 65 പന്തിൽ നിന്ന് 50 റൺസും ഷക്കീൽ 52 പന്തിൽ നിന്ന് 52 റൺസും നേടി.മൂന്നോവർ ബാക്കിനിൽക്കേയാണ് പാക് ടീം ഓൾ ഔട്ടായത്
മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക മികച്ച തുടക്കമിട്ടു.
93 പന്തിൽ നിന്ന് 91 റൺസ് നേടിയ എയ്ഡൻ മാർക്രമിൻെറ പ്രകടനം വിജയത്തിൽ നിർണായകമായി. പാകിസ്താന് വേണ്ടി പേസർ ഷഹീൻ അഫ്രീദി മൂന്ന് വിക്കറ്റെടുത്തു. അതേസമയം അപരാജിത കുതിപ്പ് നടത്തുന്ന ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ ജയിച്ചാൽ ഒന്നാം സ്ഥാനം തിരിച്ച് പിടിക്കാം.