പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമസ്ത. കേരളത്തിലെ എല്ലാ ജില്ലകളിലും ഐക്യദാർഢ്യ പ്രാർഥന സദസ് സംഘടിപ്പിക്കാൻ സമസ്ത തീരുമാനിച്ചു. ഒക്ടോബർ 31ന് വൈകുന്നേരം നാല് മണിക്ക് ജില്ലാ കേന്ദ്രങ്ങളിൽ പ്രാർഥന സദസ് നടത്തും. കൂടാതെ വെള്ളിയാഴ്ച പള്ളികളിൽ പലസ്തീൻ ഐക്യദാർഢ്യ പ്രാർഥന സംഗമവും സംഘടിപ്പിക്കും.
അതേസമയം ഗാസയിൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേൽ. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 6000ൽ അധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കൂടാതെ 18 ദിവസത്തിനിടെ ഗാസയിൽ 2360 കുട്ടികൾ കൊല്ലപ്പെട്ടതായി യുണിസെഫ് അറിയിച്ചു. 5364 കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഗാസയിലെ സാഹചര്യം ധാർമികതയ്ക്ക് മേലുള്ള കളങ്കമാണെന്നും യൂണിസെഫ് പ്രതികരിച്ചു.