ഭാരത സർക്കസ് എന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ദുബായിലെത്തിയ നടന്‍ ഷൈന്‍ ടോം ചാക്കോയാണ് വിമാനയാത്രയുടെ പേരില്‍ വിവാദത്തില്‍ കുടുങ്ങിയത്. മടക്ക യാത്രക്കിടെ ദുബായ് വിമാനത്താവളത്തില്‍ വിമാനത്തിന്‍റെ കോക്പിറ്റില്‍ കയറപ്പറ്റാനുളള നടന്‍റെ ശ്രമമാണ് നാടകീയ രംഗങ്ങൾക്ക് വഴിവച്ചത്. താരത്തിന്റെ അസ്വഭാവിക പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ട എയര്‍ലൈന്‍സ് അധികൃതര്‍ യാത്ര തടയുകയായിരുന്നു.
വിമാനത്തിന് പുറത്തെത്തിച്ച നടൻ ഷൈൻ ടോം ചാക്കോയെ വൈദ്യ പരിശോധനകൾക്ക് വിധേയനാക്കി. ആരോഗ്യസ്ഥിതി നിരീക്ഷണവിധേയമാക്കിയ ശേഷം അദ്ദേഹത്തെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. കോക്പിറ്റില്‍ കയറാനുളള ശ്രമം അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് താരത്തിന്‍റെ വിശദീകരണം. വിമാനത്തില്‍ നേരത്തെ നിശ്ചയിച്ചു നല്‍കിയ സീറ്റില്‍നിന്ന് മാറി ഇരിക്കുകയും സീറ്റ് ബെല്‍റ്റ് ധരിക്കാനുളള നിര്‍ദ്ദേശം അവഗണിക്കുകയും ചെയ്തതോടെയാണ് വിമാന ജീവനക്കാര്‍ ഇടപെട്ടത്. ഇതിനിടെ നടന്‍ അസ്വഭാവികമായി പെരുമാറുകയും കോക്പിറ്റിലേക്ക് കയറാന്‍ ശ്രമിക്കുകയുമായിരുന്നു.
ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യയുടെ എ.ഐ 934 ഡ്രീം ലൈനർ വിമാനത്തിലാണ് സംഭവം. എമിഗ്രേഷന്‍ ഉൾപ്പടെ പൂര്‍ത്തിയായിരുന്നതിനാല്‍ പുതിയ സന്ദര്‍ശകവിസ എടുത്ത ശേഷമാണ് താരത്തിന് വിമാനത്താവളത്തിനുളളില്‍ നിന്ന് പുറത്തിറങ്ങാനായത്. ഇതിനിടെ താരത്തിനൊപ്പമുണ്ടായിരുന്ന സിനിമാ സംഘം നാട്ടിലേക്ക് അതേ വിമാനത്തില്‍ യാത്ര തിരിച്ചിരുന്നു.
ദുബായ് വിമാനത്താവളത്തിൽ വച്ച് വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ എയർലൈൻസ് അധികൃതർ ഇറക്കി വിട്ടു. ഷൈനിന്റെ പുതിയ ചിത്രം ഭാരത സർക്കസിന്റെ പ്രമോഷൻ ഇവന്റിന് വേണ്ടി ദുബായിലെത്തിയതിന് ശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് താരം യാത്ര ചെയ്യുന്ന വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചത്.
താരത്തിന്റെ ഈ അസ്വാഭാവിക പെരുമാറ്റം കണ്ട അധികൃതർ അദ്ദേഹത്തെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. എന്നാൽ ഷൈനിനൊപ്പം ചിത്രത്തിന്റെ പ്രമോഷന് വേണ്ടി എത്തിയ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ അതേ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു. നടന്‍ വിശദീകരണം നല്‍കിയത് മുഖവിലയ്ക്കെടുത്ത് വിമാന അധികൃതര്‍ തുടര്‍നടപടികൾ ഒഴിവാക്കിയിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ ബന്ധുക്കൾക്കൊപ്പം ഷൈന്‍ ടോം നാട്ടിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ. അതേസമയം വിമാനത്തിനുളളിലെ താരത്തിന്‍റെ അതിരുവിട്ട പെരുമാറ്റം സിനിമാലോകത്ത് സമ്രിശ്ര പ്രതികരണങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.