ദുബായ് എമിറേറ്റിന് ഉപഭരണാധികാരികളെ നിയമിച്ച് ഉത്തരവ്

Date:

Share post:

യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വെള്ളിയാഴ്ച എമിറേറ്റിൻ്റെ ഒന്നും രണ്ടും ഡെപ്യൂട്ടി ഭരണാധികാരികളായി ശൈഖ് മക്തൂം ബിൻ മുഹമ്മദിനെയും ശൈഖ് അഹമ്മദ് ബിൻ മുഹമ്മദിനെയും നിയമിച്ചുകൊണ്ടുളള ഉത്തരവ് പുറപ്പെടുവിച്ചു.

ശൈഖ് മക്തൂം യുഎഇയുടെ ധനകാര്യ മന്ത്രിയും എമിറേറ്റ് എക്സിക്യൂട്ടീവ് കൗൺസിലിന്റെ ആദ്യ ഡെപ്യൂട്ടി ചെയർമാനുമാണ്. 2021 ഒക്ടോബർ 12 മുതൽ ജനറൽ ബജറ്റ് കമ്മിറ്റി ചെയർമാനും ഫെഡറൽ ടാക്സ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമാണ്. യുഎഇയിലെ ഫെഡറൽ തലത്തിലുള്ള തൻ്റെ റോളുകൾക്ക് പുറമേ ദുബായ് സർക്കാരിലും സമ്പദ്‌വ്യവസ്ഥയിലും നിരവധി പ്രധാന സ്ഥാനങ്ങളും ഉത്തരവാദിത്തങ്ങളും വഹിക്കുന്ന ഭരണാധികാരിയാണ് ശൈഖ് മക്തൂം.

ശൈഖ് അഹമ്മദ് നിലവിൽ ദുബായ് മീഡിയ കൗൺസിൽ ചെയർമാനായാണ് പ്രവർത്തിക്കുന്നത്. കായികരംഗത്ത് അതീവ തത്പരനായ അദ്ദേഹം യുഎഇ ദേശീയ ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡൻ്റ് കൂടിയാണ്. കഴിഞ്ഞ വർഷം അദ്ദേഹം ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ ഫാൽക്കൺറി സ്‌പോർട്‌സ് ആൻഡ് റേസിംഗിൻ്റെ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പുതിയ ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വിവാദങ്ങള്‍ക്കിടെ ഒരേ ചടങ്ങിനെത്തി ധനുഷും നയന്‍താരയും; പരസ്പരം മുഖം കൊടുക്കാതെ താരങ്ങള്‍

നയൻതാരയുടെ വിവാഹ ഡോക്യുമെൻ്ററിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിനെത്തി തെന്നിന്ത്യൻ താരങ്ങളായ ധനുഷും നയൻതാരയും. എന്നാൽ ഇരുവരും പരസ്‌പരം മുഖം കൊടുത്തില്ല. ഹാളിൻ്റെ മുൻനിരയിൽ ഇരുന്നിട്ടും...

യുഎഇ ഈദ് അൽ ഇത്തിഹാദ്; ഔദ്യോഗിക പരിപാടികൾ ഡിസംബർ രണ്ടിന് അൽഐനിൽ

യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഔദ്യോഗിക പരിപാടികൾ ഡിസംബർ രണ്ടിന് അൽഐനിൽ നടക്കും. ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾ യുട്യൂബ് ചാനൽ, വെബ്സൈറ്റ്,...

മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരായ പീഡന പരാതി പിൻവലിച്ച് പരാതിക്കാരി

മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരായ പീഡന പരാതി പിൻവലിച്ച് പരാതിക്കാരി. മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോൻ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴു പേർക്കെതിരെ നൽകിയ പരാതിയാണ്...

ദുബായ് റൺ ചലഞ്ച്; 24ന് 4 റോഡുകൾ താൽക്കാലികമായി അടയ്ക്കുമെന്ന് ആർടിഎ

ദുബായ് റൺ ചലഞ്ച് നടക്കുന്നതിനാൽ നവംബർ 24 (ഞായർ) ചില റോഡുകൾ താൽക്കാലികമായി അടയ്ക്കുമെന്ന് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. പുലർച്ചെ...