യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, 2024-2026 സാമ്പത്തിക വർഷത്തേക്കുള്ള ദുബായ് സർക്കാരിന്റെ 246.6 ബില്യൺ ദിർഹത്തിന്റെ പൊതു ബജറ്റിന് അംഗീകാരം നൽകി.
ദുബായ് ഗവൺമെന്റിന്റെ 2024 സാമ്പത്തിക വർഷത്തെ പൊതുബജറ്റുമായി ബന്ധപ്പെട്ട്, ചെലവുകൾ 79.1 ബില്യൺ ദിർഹമായി കണക്കാക്കുന്നു. ഇത് എമിറേറ്റിന്റെ സാമ്പത്തിക വീണ്ടെടുക്കലിനെ പ്രതിഫലിപ്പിക്കുകയും സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
“2024-2026 ബജറ്റ്, വൻതോതിലുള്ള സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ആഗോളതലത്തിൽ ദുബായിയുടെ സ്ഥാനം ഉറപ്പിക്കുന്നതിനുമുള്ള ഒരു സാമ്പത്തിക റോഡ്‌മാപ്പ് ചാർട്ട് ചെയ്യുന്നുവെന്നും“ ദുബായ് കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു:.
നഗരത്തിന്റെ ജിഡിപി ഇരട്ടിയാക്കാനും അതിനെ മുന്നോട്ട് നയിക്കാനുമുള്ള ഞങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും. അടുത്ത ദശകത്തിൽ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് നഗര സമ്പദ്‌വ്യവസ്ഥയിലേക്ക് എത്താൻ ബജറ്റ് നിർണ്ണായകമാകും. കൂടാതെ, ഈ ബജറ്റിൽ ഉൾച്ചേർത്തിരിക്കുന്ന സാമ്പത്തിക സുസ്ഥിരതയും മത്സരക്ഷമതയും സുതാര്യതയും ദുബായിയെ പുതിയ അവസരങ്ങൾ തേടുന്ന ലോകമെമ്പാടുമുള്ള നിക്ഷേപകരെയും ബിസിനസുകാരെയും കൂടുതൽ ആകർഷകമാക്കുമെന്നും” ഷെയ്ഖ് ഹംദാൻ പറഞ്ഞു.