ഉമ്മുൽ ഖുവൈൻ രാജകുടുംബാംഗം ഷെയ്ഖ് അഹമ്മദ് ബിൻ അബ്ദുല്ല ബിൻ സയീദ് അൽ മുഅല്ല അന്തരിച്ചതായി ഉമ്മുൽ ഖുവൈൻ റോയൽ കോർട്ട് അറിയിച്ചു.
സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ ഷെയ്ഖ് അഹമ്മദിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു.