74ആം ജന്മദിനം ആഘോഷിക്കുന്ന ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുഎഇയിലെ വിവിധ മേഖലകളലും സൌകര്യങ്ങളും സന്ദർശിക്കുന്ന തിരക്കിലാണ്. ശൈഖ് മുഹമ്മദ് മെട്രോയിൽ സഞ്ചിരിക്കുകയും ദുബായ് നഗരം വീക്ഷിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നത്.
കഴിഞ്ഞ ബുധനാഴ്ച എയർലൈനിൻ്റെ എഞ്ചിനീയറിംഗ് സെൻ്റർ സന്ദർശിച്ച ശൈഖ് മുഹമ്മദ് എമിറേറ്റ്‌സ് എ380-ൻ്റെ നിർമ്മാണപ്രവത്തനങ്ങൾ നിരീക്ഷിച്ച് നിർദ്ദേശങ്ങൾ നൽകി. എമിറേറ്റിലെ സമുദ്രജീവികളുടെ സംരക്ഷണത്തെ പ്രശംസിച്ച് അദ്ദേഹം ചൊവ്വാഴ്ച സീ വേൾഡ് അബുദാബി സന്ദർശിച്ചു. ലോകത്തിലെ ഏറ്റവും വലിയ മറൈൻ അക്വേറിയമാണിത്.
ഷെയ്ഖ് മുഹമ്മദും ഒരു കൂട്ടം സുഹൃത്തുക്കളും ദുബായ് വാട്ടർ കനാലിന്റെ സൈക്ലിംഗ് പാതയിൽ പര്യടനം നടത്തുന്ന ദൃശ്യങ്ങളും രണ്ട് ദിവസം മുമ്പ് പുറത്തുവന്നിരുന്നു. ഇതിനിടെ യുഎഇ ക്യാബിനറ്റിൽ പങ്കെടുത്ത് നിർണായക തീരുമാനങ്ങളും സ്വീകരിച്ചു. യുഎഇ യുവാക്കളെ ഭരണ നൈപുന്യ രംഗത്ത് ശക്തരാക്കുന്നതിന് അന്താരാഷ്ട്ര സഹകരണം ലക്ഷ്യമിട്ടുളള പദ്ധതിയാണ് പ്രഖ്യാപിച്ചത്.