സൂര്യനെയും ബഹിരാകാശ കാലാവസ്ഥയെയും കുറിച്ച് പഠിക്കുന്നതിനായി ജനുവരി മൂന്നിന് വിക്ഷേപിച്ച ഷാർജ സാറ്റ് 1 നാനോ ഉപഗ്രഹത്തില്‍നിന്ന് ആദ്യ സിഗ്നല്‍ ലഭിച്ചെന്ന് എമിറാത്തി എൻജിനീയർമാർ. ഷാർജ സർവകലാശാലയുടെ ഷാർജ അക്കാദമി ഫോർ അസ്ട്രോണമി, സ്പേസ് സയൻസസ് ആൻഡ് ടെക്നോളജി (SAASST) എന്നിവയുടെ മേല്‍നോട്ടത്തിലുളള പദ്ധതിയാണ് വിജയത്തിലെത്തിയത്. യു.എസിലെ ഫ്ളോറിഡ കേപ് സ്പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിൽ ജനുവരി 5നാണ് ഷാർജ സാറ്റ് വൺ ഉപഗ്രഹം വിക്ഷേപിച്ചത്.
ഉപഗ്രഹം 550 കിലോമീറ്റർ ഉയരത്തിൽ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ സ്ഥാപിക്കുകയും സെൻസറുകൾ, ക്യാമറകൾ, ആശയവിനിമയ ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് ദൗത്യം ആരംഭിക്കുകയും ചെയ്തെന്നും റിപ്പോര്‍ട്ടുകൾ. ക്യൂബ്സാറ്റിൽ നിന്ന് ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിൽ എത്തിയതിന് ശേഷം അതിൽ നിന്ന് ആദ്യത്തെ ആശയവിനിമയ സിഗ്നൽ സ്വീകരിക്കാൻ SAASST ലെ പ്രോജക്ട് എഞ്ചിനീയർമാർ തയ്യാറായിരുന്നെന്ന് യൂണിവേഴ്സിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
സൂര്യനെയും ബഹിരാകാശ കാലാവസ്ഥയെയും കുറിച്ച് പഠിക്കുന്ന ഒരു മോഡുലാർ ഉപഗ്രഹമായ ക്യൂബ്സാറ്റ് ആണ് ഷാർജ-സാറ്റ്-1. സാധാരണ ഉപഗ്രഹങ്ങളെ അപേക്ഷിച്ച് വേഗത്തിലും കുറഞ്ഞ ചെലവിലും വികസിപ്പിച്ചെടുത്ത മിനിയേച്ചർ ഉപഗ്രഹങ്ങളാണ് നാനോ സാറ്റലൈറ്റുകൾ. ഉപഗ്രഹത്തിന്‍റെ വിപുലീകരണത്തിനും വിക്ഷേപണത്തിനം യത്നിച്ചഎമിറാത്തി എൻജിനീയർമാരെ ഓർത്ത് അഭിമാനിക്കുന്നതായി വിക്ഷേപണത്തിന് ശേഷം ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി അഭിനന്ദിച്ചിരുന്നു.