എമിറേറ്റിലെ വാണിജ്യ, വിപണന പരിപാടിയായ “റമദാൻ നൈറ്റ്സ് 2023” ൻ്റെ 40-ാമത് പതിപ്പ് ഏപ്രിൽ 5 മുതൽ 21 വരെ ഷാർജ എക്സ്പോ സെൻ്ററിൽ നടക്കും. പരിപാടിയുടെ ഭാഗമായി പ്രമുഖ ബ്രാൻഡുകളിൽ നിന്നും ചില്ലറ വ്യാപാരികളിൽ നിന്നുമുള്ള പതിനായിരത്തിലധികം ഉൽപ്പന്നങ്ങൾ 75 ശതമാനം വരെ കിഴിവോടെ ഉപോഭോക്താകളിൾക്ക് ലഭ്യമാകും.
സാംസ്കാരികവും കലാപരവുമായ പരിപാടികൾ, വിനോദ പരിപാടികൾ, പ്രാദേശിക, അറബ്, അന്തർദേശീയ പലഹാരങ്ങളുടെ ഒരു ശേഖരം , ആകർഷകമായ ഓഫറുകൾ, വിലപ്പെട്ട സമ്മാനങ്ങൾ എന്നിവയും ഉണ്ടാകും. ചില്ലറ വിൽപ്പന മേഖലയെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് റമദാൻ നൈറ്റ്സ് സംഘടിപ്പിക്കുന്നത്.
അതേസമയം സാമൂഹിക ഐക്യം വളർത്തുന്നതിലൂടെയും പൈതൃക പ്രവർത്തനങ്ങളെയും സാംസ്കാരിക വിനിമയത്തെയും പിന്തുണയ്ക്കുന്നതിലൂടെയും റമാദാൻ കൂടുതൽ സന്തോഷകരമാക്കുക എന്നതും പരിപാടിയുടെ ലക്ഷ്യമാണെന്ന് ഷാർജ എക്സ്പോ സെന്റർ സിഇഒ സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ പറഞ്ഞു.രാത്രി 7 മുതലാണ് റമദാൻ നൈറ്റ്സ് ആരംഭിക്കുക.