റമദാനിൽ പകൽ സമയത്ത് ഭക്ഷണം തയ്യാറാക്കുന്നതിനും വിൽക്കുന്നതിനുമുള്ള പെർമിറ്റ് നൽകിത്തുടങ്ങി ഷാർജ സിറ്റി മുനിസിപ്പാലിറ്റി. വാണിജ്യ കേന്ദ്രങ്ങൾ, കഫറ്റീരിയകൾ, പേസ്ട്രി ഷോപ്പുകൾ, ബേക്കറികൾ എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾക്ക് ഈ പെർമിറ്റുകൾ ബാധകമാണ്. വൃത്തിയുള്ള സാഹചര്യത്തിൽ ഭക്ഷണശാലകൾക്ക് പുറത്ത് ഭക്ഷണം പ്രദർശിപ്പിക്കുന്നതിന് മുനിസിപ്പാലിറ്റി അനുമതി നൽകുന്നുണ്ടെന്ന് ഹെൽത്ത് കൺട്രോൾ ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ജമാൽ അൽ മസ്മി വിശദീകരിച്ചു.
ഭക്ഷണശാലകൾ ഈ വ്യവസ്ഥകളും പാലിക്കണം:
ഭക്ഷണം സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളിൽ വയ്ക്കണം, അല്ലെങ്കിൽ100 സെൻ്റിമീറ്ററിൽ കുറയാത്ത ഉയരമുള്ള ഒരു എയർടൈറ്റ് ഗ്ലാസ് ബോക്സിൽ ഭക്ഷണം പ്രദർശിപ്പിക്കുകയും സ്ലൈഡിംഗ് അല്ലെങ്കിൽ ഹിംഗഡ് ഡോർ കൊണ്ട് സജ്ജീകരിക്കുകയും വേണം.
ഭക്ഷണം അലൂമിനിയം ഫോയിൽ അല്ലെങ്കിൽ സുതാര്യമായ ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് കൊണ്ട് മൂടിയിരിക്കണം. ഭക്ഷണം ഉചിതമായ ഊഷ്മാവിൽ സൂക്ഷിക്കണം (റഫ്രിജറേറ്റഡ് അല്ലെങ്കിൽ ഫ്രോസൺ അല്ല).
പെർമിറ്റിനായി നസിരിയ സെൻ്റർ, പെർമിറ്റ് സെൻ്റർ, നമ്പർ വൺ സെൻ്റർ, മുനിസിപ്പാലിറ്റി സെൻ്റർ 24, സ്പീഡ് ആൻഡ് അക്യുറസി സെൻ്റർ, ഗൈഡൻസ് സെൻ്റർ, ഖാലിദിയ സെൻ്റർ, ഹാപ്പിനസ് സെൻ്റർ, ഇൻഫർമേഷൻ സെൻ്റർ, ബ്രാഞ്ച് 3 എന്നിവിടങ്ങളിൽ അപേക്ഷിക്കാം.