വേനലവധിക്ക് ശേഷം യു.എ.ഇയിലെ സ്കൂളുകൾ തുറന്നതോടെ ഷാർജക്കും ദുബായ്ക്കും ഇടയിലുള്ള പാതകളിൽ ഗതാഗത തിരക്കേറി. രാവിലെ 6 മണി മുതൽ ആരംഭിക്കുന്ന തിരക്ക് കാരണം പല യാത്രക്കാരും മണിക്കൂറുകളോളം റോഡുകളിൽ ചെലവഴിക്കുകയാണ്.
രാവിലെയും വൈകിട്ടും സ്കൂൾ ഓഫീസ് സമയങ്ങളിലാണ് തിരക്കേറെ.
അൽ ഖൈൽ റോഡ്, അൽ മംസാർ റോഡ്, എമിറേറ്റ്സ് റോഡ് തുടങ്ങിയ പ്രധാന റൂട്ടുകളിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുതും ഗതാഗതക്കുരുക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. അവധിക്ക് ശേഷം എമിറേറ്റിലേക്ക് മടങ്ങുന്ന കുടുംബങ്ങളുടെ ഒഴുക്കും സ്കൂൾ ബസുകളുടെ എണ്ണം വർധിച്ചതും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടി.
തിരക്കിൽ നിന്ന് രക്ഷപെടാൻ ചിലർ ദീർഘദൂരപാതകൾ തെരഞ്ഞെടുക്കുന്നുണ്ടെങ്കിയും സയമലാഭമോ ഗതാഗതക്കുരുക്കോ ഒഴിവാകാറില്ല. രാവിലെയും വൈകിട്ടും സാലിക് ഈടാക്കുന്ന പാതകളിലും തിരക്കിന് ശമനമില്ലെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു.
രാവിലെ ഓഫീസുകളിലും മറ്റും എത്തേണ്ടവർ തിരക്ക് കണക്കിലെടുത്ത് രണ്ട് മണിക്കൂർ മുമ്പ് തന്നെ യാത്ര ആരംഭിക്കുകയാണ് പതിവ്. രാവിലെ 8 ന് ഓഫീസിലെത്തേണ്ടവർ 6 മണിക്കുതന്നെ യാത്ര ആരംഭിക്കണം. വൈകിട്ടും സമാനഗതയിൽ തിരക്കിൽ അകപ്പെടുക പതിവാണ്.
അതേസമയം ഗതാഗതക്കുരുക്കുന്ന ശ്വാശ്വത പരിഹാരം കാണുന്നതിനുള്ള അതിതീവ്ര ശ്രമത്തിലാണ് അധികൃതർ. പുതിയ പാതകൾ തുറന്നുനൽകിയും സാലിക് നിയന്ത്രണങ്ങൾ വഴിയും പരിഹാരം തേടുന്നുണ്ട്. പ്രധാന പാതകളിലെ തിരക്കൊഴിവാക്കാനുളള സർവ്വേകളും അധികൃതർ പൂർത്തിയാക്കിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc