ഇന്ത്യയും ഷാർജയും തമ്മിലുള്ള വ്യാപാര, നിക്ഷേപ സഹകരണം വർധിപ്പിക്കും. എസ്.സി.സി.ഐ.യുടെ കണക്കുകൾപ്രകാരം നിലവിൽ 17,500 ഇന്ത്യൻ കമ്പനികളാണ് ഷാർജയിൽ മാത്രമായി പ്രവർത്തിക്കുന്നത്.
വ്യാപാര, നിക്ഷേപ സഹകരണം വർധിപ്പിക്കാൻ ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിലെയും (എസ്.സി.സി.ഐ.) ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിലിലെയും ഉന്നത അധികാരികൾ യോഗംചേർന്നു. ഷാർജയിൽ വിവിധമേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികൾക്കായുള്ള നിക്ഷേപ അവസരങ്ങളും ചർച്ചയായി.
സമഗ്രസാമ്പത്തിക പങ്കാളിത്തക്കരാർ (സെപ) പ്രയോജനപ്പെടുത്തി വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്താനുള്ള പുതുവഴികളാണ് ഷാർജ ജസ്റത്ത് അൽ അലാമിൽ ചേർന്ന യോഗത്തിൽ ചർച്ചയായത്.