നടിയും നർത്തകിയുമായ ഷംന കാസിമിനും ഭർത്താവ് ഷാനിദ് ആസിഫ് അലിക്കും ഈ വർഷം ഏപ്രിലിൽ നാലിനാണ് ആൺകുഞ്ഞ് ജനിച്ചത്. ഹംദാൻ എന്നാണ് കുഞ്ഞിന്റെ പേര്.
കുഞ്ഞിന്റെ ഫോട്ടോകൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമെങ്കിലും കുഞ്ഞിന്റെ മുഖം കാണിച്ചിരുന്നില്ല. ഇപ്പോഴിതാ മകന്റെ മുഖം ആദ്യമായി സോഷ്യൽ മീഡിയയിലൂടെ കാണിച്ചിരിക്കുകയാണ് ഷംന.
ഞങ്ങളുടെ രാജകുമാരൻ എന്നാണ് ഫോട്ടോ പങ്കുവച്ച് ഷംന കുറിച്ചിരിക്കുന്നത്. ഷാനിദ് ആസിഫ് അലിയും ഫോട്ടോയിൽ ഉണ്ട്. പിന്നാലെ നിരവധി പേരാണ് ദമ്പതികൾക്ക് ആശംസയുമായി രംഗത്തെത്തിയത്. കഴിഞ്ഞ 24 വർഷത്തെ യുഎഇ ജീവിതത്തിന്റെ ആദരവാൽ ദുബൈ കിരീടാവകാശിയുടെ പേര്(ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്) തന്റെ കുഞ്ഞിന് ആയിരുന്നു ഷാനിദ്.