ഒമാൻ വി​ഷ​ൻ 2040, മസീറയിൽ തുറമുഖം വികസിപ്പിക്കുന്നു

Date:

Share post:

ഒമാ​ൻ വി​ഷ​ൻ 2040ന്റെ ഭാ​ഗ​മാ​യി മ​സീ​റ വി​ലാ​യ​ത്തി​ൽ വി​വി​ധോ​ദ്ദേ​ശ്യ തു​റ​മു​ഖം വി​ക​സി​പ്പി​ക്കാ​നൊരുങ്ങി ഒമാൻ. കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യ​ത്തി​ലെ ഫി​ഷി​ങ്​ പോ​ർ​ട്സ് ആ​ക്ടി​ങ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സെ​യ്ഫ് ബി​ൻ അ​ബ്ദു​ല്ല അ​ൽ അ​മി​രിയാണ് ​ഇക്കാര്യം അറിയിച്ചത്. പ്രാ​ദേ​ശി​ക റേ​ഡി​യോ​ക്ക്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വെളിപ്പെടുത്തിയത്. സ​ർ​ക്കാ​റി​ന്റെ നി​ർ​ദേ​ശ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് മ​സീ​റ വി​ലാ​യ​ത്തി​ൽ വി​വി​ധോ​ദ്ദേ​ശ്യ തു​റ​മു​ഖം സ്ഥാ​പി​ക്കു​ന്ന​തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫി​ഷ​റീ​സ്, ടൂ​റി​സം, ഗ​താ​ഗ​ത മേ​ഖ​ല​ക​ളി​ൽ സു​ര​ക്ഷാ സൗ​ക​ര്യ​ങ്ങ​ളോ​ട് കൂടിയ സേ​വ​നം ന​ൽ​കു​ന്ന​തി​നാ​യി ജൂ​ൺ 26ന് ​തു​റ​മു​ഖ നി​ർ​മാ​ണ​ത്തിനായുള്ള ടെ​ൻ​ഡ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. ക​ര​യും സ​മു​ദ്ര​വും ഉ​ൾ​പ്പെ​ടെ 18,00000 ച​തു​ര​ശ്ര മീ​റ്റ​റാ​ണ് പുതിയ പദ്ധ​തി​യു​ടെ ആ​കെ വി​സ്തീ​ർ​ണ​മെ​ന്ന് അ​ൽ അ​മി​രി ചൂ​ണ്ടി​ക്കാ​ട്ടി. കൂടാതെ ബ്രേ​ക്ക് വാ​ട്ട​റു​ക​ൾ​ക്കാ​യി ഫ്ലോ​ട്ടി​ങ്​ ആ​ങ്ക​റു​ക​ളും ഉ​ണ്ടാ​യി​രി​ക്കും. അ​തി​ന്റെ നീ​ളം 4,172 മീ​റ്റ​റാ​യി വ​ർ​ധി​പ്പി​ക്കുകയും ചെയ്യും. കോ​സ്റ്റ് ഗാ​ർ​ഡി​ന് 132 മീ​റ്റ​ർ നീ​ള​മു​ള്ള ഫി​ക്സ​ഡ് ബ​ർ​ത്ത്, സ​മു​ദ്ര​ഗ​താ​ഗ​ത​ത്തി​നാ​യി 132 മീ​റ്റ​ർ നീ​ള​മു​ള്ള ഫി​ക്സ​ഡ് ബ​ർ​ത്ത്, യാ​ത്ര​ക്കാ​ർ​ക്കു​ള്ള ടെ​ർ​മി​ന​ൽ, ടൂ​റി​സ്റ്റ് യാ​ച്ചു​ക​ൾ​ക്ക് നാ​ല് ബെ​ർ​ത്തു​ക​ൾ, ഫെ​റി​ക​ൾ​ക്ക് സ്ലൈ​ഡ് എ​ന്നി​വ​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ർ​ഫി​ങ്, ജ​ന​വാ​സ​മി​ല്ലാ​ത്ത ബീ​ച്ചു​ക​ൾ, മ​നോ​ഹ​ര​മാ​യ ക​ട​ൽ​ക്കാ​ഴ്ച​ക​ൾ,പ​ക്ഷി നി​രീ​ക്ഷ​ണം, ദു​ർ​ഘ​ട​മാ​യ ഭൂ​പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​ക്ക്​ പേ​രു​കേ​ട്ട മ​സീ​റ ദ്വീ​പ് വ​ർ​ഷം മു​ഴു​വ​നും സ​ന്ദ​ർ​ശ​ക​രെ​ത്തു​ന്ന സ്ഥ​ല​മാ​ണ്. ഇവിടുത്തെ ക​ട​ൽ​ത്തീ​ര​ങ്ങ​ൾ ആ​മ​ക​ളു​ടെ ആ​വാ​സ​ കേ​ന്ദ്ര​മാ​ണ്. മ​സീ​റ ബീ​ച്ചു​ക​ളി​ലെ ക​ട​ലാ​മ​ക​ളാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ കൂ​ടു​ത​ലാ​യി ആ​ക​ർ​ഷി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

രണ്ട് ദിവസത്തിനുള്ളിൽ 89 കോടി കടന്നു; തിയേറ്ററിൽ കുതിച്ച് സൂര്യയുടെ കങ്കുവ

തിയേറ്ററിൽ തരം​ഗം സൃഷ്ടിച്ച് കുതിച്ചുയരുകയാണ് സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രം കങ്കുവ. ചിത്രത്തിന്റെ ആദ്യ രണ്ട് ദിവസത്തെ ആഗോള കളക്ഷൻ...

ദുബായിലെ അഞ്ച് പ്രധാന റോഡുകളിൽ ഇന്ന് ഗതാഗത തടസം നേരിടും; മുന്നറിയിപ്പുമായി ആർടിഎ

ദുബായിലെ അഞ്ച് പ്രധാന റോഡുകളിൽ ഇന്ന് ഗതാഗത തടസം നേരിടുമെന്ന് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ടി100 ട്രയാത്‌ലോൺ വേൾഡ് ടൂർ...

ഇതാണ് ഇന്ദ്രൻസ്; നേട്ടങ്ങളിലേക്ക് വഴി തേടിയ മനുഷ്യൻ

ആകെ അറിയാവുന്നത് തയ്യൽപ്പണി..വിദ്യാഭ്യാസം നന്നേ കുറവ്, ശരീരപ്രകൃതവും അത്ര പോരാ..കൊടക്കമ്പിയെന്ന വിളിപ്പേരും ബാക്കി ചുറ്റുമുളളത് നിസഹായതയുടേയും അടിച്ചമർത്തലിൻ്റേയും ഒക്കെ പശ്ചാത്തലം, എന്നാൽ ഏതൊരാളും തളർന്നു...

അനശ്വര നടൻ ജയന് പുനർജന്മം ; എഐ വിദ്യയിലൂടെ കോളിളക്കം -2

കോളിളക്കം രണ്ടാം ഭാഗം എന്ന പേരിലിറങ്ങിയ വീഡിയോയിൽ അനശ്വര നടൻ ജയൻ്റെ സാന്നിധ്യം. എഐ വിദ്യയിലൂടെ ജയനെ കഥാപാത്രമാക്കിയ വീഡിയോയാണ് പുറത്തെത്തിയത്. ‘ലൂസിഫർ’ സിനിമയിലെ അബ്റാം...